UPDATES

കായികം

ബെയ്ചുംഗ് ബൂട്ടിയയുടെ റെക്കോഡ് തകര്‍ത്ത് സുനില്‍ ഛേത്രി

ഐ ലീഗിലും ദേശീയ ലീഗിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബൂട്ടിയയുടെ റെക്കോഡാണ് ഛേത്രി തകര്‍ത്തത്

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബെയ്ചുംഗ് ബൂട്ടിയയുടെ റെക്കോഡ് തകര്‍ത്ത് സുനില്‍ ഛേത്രി. ഐ ലീഗിലും ദേശീയ ലീഗിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന ബൂട്ടിയയുടെ റെക്കോഡാണ് ഛേത്രി തകര്‍ത്തത്. ഇന്നലത്തെ ഐ ലീഗ് മത്സരത്തില്‍ ഐസ്വാള്‍ എഫ് സിയുടെ വല കുലുക്കികൊണ്ട് ഛേത്രി തൊടുത്ത ഗോള്‍ ബൂട്ടിയയുടെ പേരിലുണ്ടായിരുന്ന 89 ഗോളുകളുടെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. ബംഗളുരു എഫ് സി ക്യാപ്റ്റന്‍ കൂടിയായ ഛേത്രിക്ക് റിക്കോഡ് നേട്ടത്തില്‍ പൂര്‍ണമായി സന്തോഷിക്കാന്‍ കഴിഞ്ഞില്ല. കാരണം മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ബ്രണ്ടന്‍ വനലാല്‍റെംദികയിലൂടെ മുന്നിലെത്തിയ ഐസ്വാളിനെ ഞെട്ടിച്ചുകൊണ്ട് അഞ്ചു മിനിറ്റിനു ശേഷം ഛേത്രി എതിര്‍ വലയിലേക്ക് സുന്ദരമായ ലോങ്ങ് റെയ്ഞ്ച് ഷോട്ടിലൂടെ ബംഗളുരുവിനെ സമനിലയില്‍ എത്തിച്ചു. ഇതോടെ ഐ ലീഗിലും ദേശീയ ലീഗിലുമായി 90 ഗോളുകളും ഛേത്രി തികയ്ക്കുകയും ചെയ്തു. ഇരു ടീമുകളും ശക്തമായി കളിച്ചെങ്കിലും ഗോള്‍ പിറക്കാത്തതിനാല്‍ മൂന്നാമതാണ്. 21 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ഒന്നാമതും 18 പോയിന്റുമായി മോഹന്‍ ബഗാന്‍ രണ്ടാമതുമാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍