UPDATES

നാട്ടിലേക്കില്ല; ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍

അഴിമുഖം പ്രതിനിധി

ബൊക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികള്‍ തിരിച്ചു വരുന്നില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. തടവില്‍ കഴിയുന്ന നൂറോളം പെണ്‍കുട്ടികളാണ് തിരിച്ചു വരാന്‍ താത്പര്യം പ്രകടിപ്പിക്കാത്തത്. രണ്ടുവര്‍ഷം മുമ്പ് ബൊക്കോ ഹറാം തട്ടിക്കൊണ്ടുപോയ മുഴുവന്‍ പെണ്‍കുട്ടികളെയും മോചിപ്പിക്കാനുള്ള നൈജീരിയന്‍ സര്‍ക്കാര്‍ ശ്രമമം തുടരുന്നതിനിടെയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

ചിബോക്കിലെ ഒരു സ്‌കൂളില്‍ നിന്നും 2014 ഏപ്രിലിലാണ് 276 പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഒരു ഡസനോളം പേര്‍ നേരത്തെ തന്നെ രക്ഷപ്പെട്ടിരുന്നു. ഒരു ഡസനോളം പേര്‍ ഭീകരരുടെ തടവില്‍വെച്ച് മരിച്ചെന്നും ചിബോക് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ പോഗു ബേര്‍ട്ടസ് പറയുന്നു. ഭീകരര്‍ ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ പലരെയും വിവാഹം കഴിച്ചിട്ടുണ്ടെന്നും ചിലര്‍ക്ക് കുട്ടികളുമുണ്ടെന്നാണ് ചിബോക് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ പോഗു ബേര്‍ട്ടസ് പറയുന്നത്.

തിരികെ വീട്ടില്‍ വന്നാല്‍ സമൂഹത്തെ അഭിമുഖീകരിക്കാനുള്ള മടികൊണ്ടോ ഭീകരവാദികള്‍ക്കൊപ്പം ജീവിച്ച് മനംമാറ്റം വന്നതുകൊണ്ടോ ആയിരിക്കാം പെണ്‍കുട്ടികള്‍ ഇങ്ങനെ തീരുമാനം എടുത്തതെന്ന് കരുതപ്പെടുന്നു.

ബൊക്കോ ഹറാം തീവ്ര വാദികളുമായി നൈജീരിയന്‍ സര്‍ക്കാര്‍  ചര്‍ച്ച നടത്തുകയും 21 പെണ്‍കുട്ടികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. പകരമായി നാല് ബൊക്കോ ഹറാം ഭീകരരെ നൈജീരിയന്‍ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബാക്കിയുള്ള പെണ്‍കുട്ടികളെക്കൂടി മോചിപ്പിക്കാനുള്ള കൂടിയാലോചനകള്‍ നടന്നത്.

മോചിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് നൈജീരിയയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ ഇവരെ വിദേശത്ത് പഠിപ്പിക്കുമെന്ന്  ചിബോക് ഡെവലപ്പ്‌മെന്റ് അസോസിയേഷന്‍ ചെയര്‍മാന്‍ പോഗു ബേര്‍ട്ടസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍