UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചിക്ക് 87 രൂപ; പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മന്ത്രി തോമസ് ഐസക്

ജിഎസ്ടിയുടെ പേരില്‍ വില കൂട്ടാന്‍ അനുവദിക്കില്ല. സപ്ലൈക്കോ സ്ഥാപനങ്ങളില്‍ 52 സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് 87 രൂപ മാത്രമായിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വ്യാപാരികള്‍ അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജനം ഇടപടെണമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ പല സാധനങ്ങള്‍ക്കും വില കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സപ്ലൈക്കോ സ്ഥാപനങ്ങളില്‍ 52 സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നിട്ടും കോഴിയിറച്ചിക്ക് കൂടുതല്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടുന്നത്.

ജിഎസ്ടിയുടെ പേരില്‍ വില കൂട്ടാന്‍ അനുവദിക്കില്ല. കൊള്ളലാഭം ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. പരമാവധി വില്‍പ്പന വിലയേക്കാള്‍ ഒരു പൈസ പോലും അധികം നല്‍കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. സിനിമ ടിക്കറ്റിന് വില കൂട്ടുന്നത് തോന്നിയവാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍