UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ റെയ്ഡ്, ഓഫീസ് മുദ്ര വച്ചു

അഴിമുഖം പ്രതിനിധി

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തുകയും മുദ്ര വയ്ക്കുകയും ചെയ്തു. അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ന് രാവിലെയാണ് ദല്‍ഹി സെക്രട്ടറിയേറ്റില്‍ സിബിഐ റെയ്ഡ് നടത്തിയത്. ഫെബ്രുവരിയില്‍ ദല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ചുമതലയേറ്റെടുത്ത ശേഷം ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരും ദല്‍ഹി സര്‍ക്കാരും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. റെയ്ഡിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഓഫീസ് സീല്‍ ചെയ്തുവെന്ന വാര്‍ത്ത സിബിഐ നിഷേധിച്ചു. റെയ്ഡ് രജീന്ദ്രകുമാറിന് എതിരെയുള്ള കേസിലെന്ന് സിബിഐ പറഞ്ഞു.
മോദി ഭീരുത്വം കാണിക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. തന്നെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതു കൊണ്ട് മോദി ഭീരുത്വത്തിന്റെ വഴി സ്വീകരിക്കുന്നുവെന്നും മോദി മനോരോഗിയാണെന്നും കെജ്രിവാള്‍ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി സെക്രട്ടറിയേറ്റ് സിബിഐ റെയ്ഡ് ചെയ്ത സംഭവം തൃണമൂലിന്റെ ഡെറിക് ഒ ബ്രയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റെയ്ഡ് നടത്തിയില്ലെന്ന് കേന്ദ്ര മന്ത്രി ജെറ്റ്‌ലി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള ഓഫീസര്‍മാര്‍ക്ക് എതിരെ 14 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെന്ന് ജെറ്റ്‌ലി സമ്മതിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രാജേന്ദ്ര കുമാറിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തി. കുമാറിന്റെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും 2.4 ലക്ഷം രൂപ കണ്ടെത്തിയെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

ജെറ്റ്‌ലിയുടെ പ്രസ്താവനയെ തുടര്‍ന്ന് ഫെഡറലിസത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി നുണ പറഞ്ഞുവെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. രാജേന്ദ്രയെ മറപിടിച്ച് തനിക്കെതിരെയുള്ള നീക്കമാണ് നടത്തിയതെന്നും കെജ്രിവാള്‍ ആരോപിച്ചു. എനിക്കെതിരായ തെളിവുകള്‍ ലഭിക്കാന്‍ എന്റെ ഓഫീസിലെ ഫയലുകള്‍ പരിശോധിച്ചു, കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍