UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഴിമതി നിര്‍മാര്‍ജനത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ ശ്രമം – പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ചില ഭാഗങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നില്‍പാടായി കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍ പാസിംഗ് ഒൗട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത സമീപനമാണ് ഈ സര്‍ക്കാരിനുള്ളത്. അഴിമതിക്കെതിരെ സര്‍ക്കാര്‍ ശക്തമായ നീക്കങ്ങള്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ അഴിമതിക്കാരോട് മൃദുസമീപനമായിരിക്കില്ല ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാ മാഫിയ സംഘങ്ങളെ നിലക്ക് നിര്‍ത്തും. ജനത്തിന് നല്ല ജീവിതം ഉറപ്പു വരുത്താനുള്ള കാവലാളായാണ് പൊലീസ് പ്രവര്‍ത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Me:Add me on Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍