UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് കടുത്ത അച്ചടക്ക നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

ആരില്‍ നിന്നും പാരിതോഷികങ്ങള്‍ വാങ്ങരുത്, ഇടനിലക്കാരെ ഒഴിവാക്കുക

മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുള്ള അച്ചടക്ക നിര്‍ദേശങ്ങള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു വിളിച്ചു ചേര്‍ത്ത പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗത്തില്‍ ആയിരുന്നു കൃത്യമായും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സ്റ്റാഫുകള്‍ക്ക് നല്‍കിയത്. ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പോടെയാണ് തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
ഒരു മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ ഉള്ളവര്‍ മറ്റു വകുപ്പുകളില്‍ ഇടപെടരുത്. തീരുമാനങ്ങള്‍ ഒരിക്കലും രാഷ്ട്രീയാടിസ്ഥാനത്തില്‍ എടുക്കരുത്, നിലപാടുകളില്‍ വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ പ്രതിഫലിക്കരുത്, ന്യായമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കണം, ആരില്‍ നിന്നും പാരിതോഷികങ്ങള്‍ വാങ്ങരുത്, ഇടനിലക്കാരെ ഒഴിവാക്കുക, ഓഫിസില്‍ കൃത്യനിഷ്ഠ പാലിക്കുക, ഓഫിസില്‍ ഇല്ലാത്തപ്പോള്‍ എവിടെയാണെന്നു കൃത്യമായി അറിയിക്കുക, ആരുടെയും സ്ഥലം മാറ്റത്തില്‍ ഇടപെടാതിരിക്കുക. സ്ഥലംമാറ്റത്തിനുള്ള പൊതുമാനദണ്ഡം അനുസരിക്കുക- എന്നിവയാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കായി നല്‍കിയ പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍