UPDATES

പി.സി ജോർജ് വിഷയത്തിൽ തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

പി. സി ജോർജ് വിഷയത്തിൽ തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. രാജിയല്ലാതെ വേറെ പോംവഴിയില്ലെന്ന് ജോർജിനോട് മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന. വിഷയത്തിൽ ചർച്ചകൾ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ തീരുമാനം നളെയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.

അതെസമയം ജി. സി ജോർജിന് എംഎൽഎ ആയി തുടരാമെന്ന് കെ.എം മാണിയും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് മാണി ഇക്കാര്യമറിയിച്ചത്. ജോർജിനെ പ്രത്യേക പാർട്ടിയായി നിലനിർത്തരുതെന്നും കെ. എം മാണി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് ശേഷം പി. സി ജോർജുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിയും ചർച്ച നടത്തിയിരുന്നു. അതിന്ശേഷം ഇവർ വീണ്ടും ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നത്തിൽ ഒരു സമവായത്തിനായിട്ടായിരുന്നു മാണിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയായിരുന്നു.

അതെസമയം എല്ലാവരോടും കളിക്കുന്ന പോലെ തന്നോട് കളിക്കണ്ട എന്ന് പി. സി ജോർജ് വ്യക്തമാക്കി. തന്നെ കൂറ്മാറ്റ നിരോധനത്തിന്റെ പരിധിയിൽ കുടുക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കുള്ളത് മിനിമം ഡിമാന്റാണ്. മാണിസാർ പുറത്താക്കാതെ താൻ രാജിവെക്കില്ലെന്നും പി.സി ജോർജ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍