UPDATES

പള്ളിമേടയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറുമാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പൂമംഗലം സ്വദേശി ഫാദര്‍ എഡ്വിന്‍ ഫിഗറസ് ആണ് അറസ്റ്റിലായത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചു വരെ പെണ്‍കുട്ടിയെ എഡ്വിന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ പെണ്‍കുട്ടിയെ പള്ളിമേടയിലേക്ക് അനവധി തവണ കൂട്ടിക്കൊണ്ട് പോയത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍