UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലലൈംഗിക പീഡനം; മലയാളിക്ക് ലണ്ടനില്‍ 23 വര്‍ഷത്തെ തടവ്, നാട്ടിലുള്ള പ്രതി മുങ്ങി

അഴിമുഖം പ്രതിനിധി

ബാലപീഡനത്തിന് ലണ്ടന്‍ കോടതി 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച മലയാളി നാട്ടിലെത്തി മുങ്ങി. ഓക്‌സോഫോര്‍ഡ് വിദ്യാര്‍ത്ഥികൂടിയായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി വിജീഷ് കൂരിയില്‍(29) ആണ് ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയശേഷം നാട്ടില്‍ നിന്നും ഇപ്പോള്‍ അപ്രത്യക്ഷനായിരിക്കുന്നത്.

ജൂണ്‍ രണ്ടിനാണ് ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി വിജീഷിന് കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. കുട്ടികളെ പ്രലോഭനങ്ങള്‍ കൊടുത്ത് കളിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തുകയും കുറച്ചു സമയം ഇവര്‍ക്കൊപ്പം കളിച്ചശേഷം മുറിയില്‍ കയറ്റി വാതിലടച്ചശേഷം ലൈംഗിക പീഡനം നടത്തുകയായിരുന്നുവെന്നുമാണ് കോടതി വിധിയില്‍ പരമാര്‍ശിക്കുന്നത്. ആറും ഏഴും വയസുള്ള രണ്ടുകുട്ടികളെ ഈവിധത്തില്‍ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കോടതി വിധി വരുന്നതിനു മുമ്പ്, മേയ് 30 ന് തന്നെ വിജീഷും ഭാര്യയും നാട്ടിലേക്ക് പോന്നിരുന്നു. ജൂണ്‍ ഒന്നിന് ഇവര്‍ നാട്ടിലെത്തിയതായി പറയുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ ഇയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ വിജീഷിനെ കാണാതായിരിക്കുകയാണ്. വിജീഷിനെ കണ്ടെത്താനായി ആഗോളതലത്തില്‍ അന്വേഷണം ആരംഭച്ചിട്ടുമുണ്ട്.

കോയമ്പത്തൂരില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രിയെടുത്തശേഷമാണ് എംബിഎ ചെയ്യുന്നതിനായി വിജീഷ് ഓക്‌സ്‌ഫോര്‍ഡിലേക്ക് പോകുന്നത്. വിജീഷിനെതിരെയുള്ള കുറ്റങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് അറിയുന്നതെന്നും അതിന്റെ ഷോക്കിലാണ് തങ്ങളെന്നുമാണ് വിജീഷ് കൂരിയലിന്റെ കുടുംബം അറിയച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍