UPDATES

15 വയസു കഴിഞ്ഞ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കാണരുതെന്ന് കേന്ദ്രം

അഴിമുഖം പ്രതിനിധി

ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. 15 വയസ്സിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിക്കരുതെന്ന് സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് ഒരു സന്നദ്ധസംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ നിലവിലുള്ള സാമൂഹികസാഹചര്യങ്ങള്‍ കാരണം ഇപ്പോഴും ബാല വിവാഹങ്ങള്‍ നടക്കാറുണ്ട്.  ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി 18 വയസാണ്. രാജ്യത്തെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സാഹചര്യങ്ങള്‍ മൂലം 18 വയസിനു താഴെയുള്ളവരുടെ വിവാഹങ്ങളും നടക്കാറുണ്ട്. അതുകൊണ്ട് 15 വയസിന് മുകളിലുള്ള ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ഭരണഘടനയിലെ 375ാം വകുപ്പ് ഭാര്യ-ഭര്‍തൃ ബന്ധത്തിലെ ലൈംഗികതയില്‍ അനിയന്ത്രിതമായ സ്വാതന്ത്ര്യം പുരുഷന് അനുവദിക്കുന്നുവെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിനുള്ള സ്ത്രീകളുടെ  പ്രായപരിധി 18 വയസാണെന്നിരിക്കെ വിവാഹിതരായവരുടേത് 15 വയസാക്കുന്നത് വിവേചനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍