UPDATES

എഡിറ്റര്‍

എയര്‍ലൈനില്‍ സഞ്ചരിച്ച കുട്ടികളെ സ്ഥലം മാറ്റി ഇറക്കിയതായി പരാതി

എയര്‍ലൈന്‍ വിമാനത്തില്‍ യാത്ര ചെയ്ത അഞ്ചുവയസുകാരനെ കാണാനില്ലെന്നു പരാതി. എയര്‍ലൈന്‍ ഇറങ്ങേണ്ട എയര്‍പോര്‍ട്ടിലല്ലാതെ മറ്റേതോ സിറ്റിയില്‍ കുട്ടിയെ ഇറക്കിയതായാണ് അമ്മ പരാതിപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്വദേശിയായ മാരിബെല്‍ മാര്‍ട്ടിനെസാണ് മകനെ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടത്. ബോസ്റ്റണിലും ന്യൂയോര്‍ക്കിലുമിറങ്ങേണ്ട കുട്ടികളെ സിറ്റി മാറ്റിയിറക്കിയതാണെന്നാണ് വിവരം.

കുട്ടിയെ നഷ്ടപ്പെട്ട വിവരം അറിയിച്ചപ്പോള്‍ കെന്നഡി എയര്‍പോര്‍ട്ടില്‍ വെച്ച് മറ്റൊരു കുട്ടിയെ തന്‍റെ മകനാണെന്ന് കരുതി എയര്‍ലൈന്‍സ് അധികൃതര്‍ എത്തിച്ചതായും മാരിബെല്‍ പറയുന്നു. ആന്‍തിയുടെ പാസ്പോര്‍ട്ടാണ് മാര്‍ട്ടിനെസിന്‍റെ അടുത്ത് എയര്‍ലൈന്‍ എത്തിച്ച കുട്ടിയുടെ കൈവശമുള്ളത്. ഈ കുട്ടി ബോസ്റ്റണിലിറങ്ങേണ്ടതിനു പകരം ന്യൂയോര്‍ക്കിലാണ് ഇറങ്ങിയത്. ആന്‍തി ന്യൂയോര്‍ക്കിലിറങ്ങാതെ ബോസ്റ്റണിലാകാം ഇറങ്ങിയതെന്നാണ് മാരിബെല്ലിന്‍റെ അഭിഭാഷകന്‍ പറയുന്നത്. ബോസ്റ്റണിലിറങ്ങിയ ശേഷം ആന്‍തി മാരിബെല്ലിനോട് ഫോണില്‍ എയര്‍ലൈന്‍സ് തന്നെ വെറെ സിറ്റിയിലാണിറക്കിയതെന്ന് പറഞ്ഞിരുന്നു.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/BG72au

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍