UPDATES

കുട്ടിക്കടത്ത് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തി കൊണ്ടു വന്ന സംഭവങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ സംഭവങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയിലെത്തിയ വിവിധ ഹര്‍ജികളിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞത്. കുട്ടികളെ കടത്തി കൊണ്ടു വന്നത് അന്തര്‍സംസ്ഥാന വിഷമായതിനാല്‍ സിബിഐ അന്വേഷണമാണ് യുക്തമെന്ന് കോടതി പറഞ്ഞു. മുഴുവന്‍ അനാഥാലയങ്ങള്‍ക്കും ബാലനീതി നിയമം ബാധകമാക്കണമെന്നും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ അനാഥാലയങ്ങളില്‍ ശിശുക്ഷേമ സമിതി പരിശോധന നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. നേരത്തെ ഈ കേസ് സിബിഐയ്ക്ക് വിടുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. അതേസമയം കേസ് അന്വേഷിക്കാമെന്ന് സിബിഐ സമ്മതിക്കുകയും ചെയ്തിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കടത്തികൊണ്ടുവന്നത് വിവാദമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍