UPDATES

കുട്ടിക്കടത്ത്: സിബിഐ അന്വേഷണം ചോദ്യം ചെയ്ത് അനാഥാലയങ്ങള്‍ സുപ്രീംകോടതിയില്‍

അഴിമുഖം പ്രതിനിധി

അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തി കൊണ്ട് വന്ന കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതിനെ ചോദ്യം ചെയ്ത് ആരോപണവിധേയരായ അനാഥാലയങ്ങള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് മുക്കം, വെട്ടത്തൂര്‍ അനാഥാലയങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ കേസ് ഇല്ലെന്ന് കണ്ടെത്തിയിട്ടും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് അനാഥാലയങ്ങളുടെ ആവശ്യം. ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് അറുനൂറോളം കുട്ടികളെ ട്രെയിനില്‍ പാലക്കാട്ട് എത്തിച്ച കേസിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം മേയിലാണ് കുട്ടികളെ കടത്തി കൊണ്ടുവന്നത്. രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവന്നതിന് 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍