UPDATES

ചിലിയില്‍ ശക്തമായ ഭൂകമ്പം; മൂന്നു മരണം

അഴിമുഖം പ്രതിനിധി

ഭൂകമ്പമാപിനിയില്‍ 8.3 രേഖപ്പെടുത്തിയ ഭൂകമ്പം ചിലിയില്‍ മൂന്നു പേരുടെ ജീവനെടുത്തു. സാന്റിയാഗോയ്ക്ക് വടക്ക്  ലപ്പേലില്‍ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തീരദേശ നഗരമായ കൊക്വിമ്പോയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. നൂറു വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായതില്‍  ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

ഭൂകമ്പത്തെത്തുടര്‍ന്ന് തീരത്ത് 14 അടിയോളം ഉയരമുള്ള സുനാമി തിരമാലകള്‍ രൂപപ്പെടുകയും ചെയ്തു. ഭൂകമ്പത്തിനു 90 മിനിറ്റ് ശേഷമാണു ഇതുണ്ടായത്. തിരമാലകള്‍  36 അടി വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നു ചിലിയിലെ സുനാമി ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്തബാധിതപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. പെറു, ന്യൂസിലാന്‍റ്, ഹവായി എന്നിവിടങ്ങളിലും സുനാമിക്ക് സാധ്യത ഉണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിചിട്ടുണ്ട്.   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍