അഴിമുഖം പ്രതിനിധി
അര്‍ജന്റീനയും ചിലിയും തമ്മില്‍ നടന്ന കോപ്പ അമേരിക്ക ഫൈനലിനിടെ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ കുടുംബത്തിനുനേരേ ചിലി ആരാധകര്‍ കൈയേറ്റം ചെയ്തു. മെസിയുടെ സഹോദരന്‍ റോഡ്രിഗോയെ ഒരാള്‍ അടിക്കുകയും താരത്തിന്റെ കുടുംബത്തിനുനേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാറായപ്പോഴാണ് സംഭവം. തുടര്‍ന്ന് മെസിയുടെ കുടുംബത്തെ ടെലിവിഷന്‍ ക്യാബിനിലേക്ക് മാറ്റി. മറ്റൊരു അര്‍ജന്റീന താരമായ സെര്‍ജിയോ അഗ്യൂറോയുടെ കുടുംബത്തിനുനേരേയും ആക്രമണം ഉണ്ടായി.