UPDATES

ബ്രഹ്മപുത്ര നദിയുടെ പോഷക നദിയില്‍ ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നു; ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്ക

അഴിമുഖം പ്രതിനിധി

ബ്രഹ്മപുത്ര നദിയുടെ പോഷക നദിയില്‍ ചൈന അണക്കെട്ട് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. തിബറ്റന്‍ പ്രദേശമായ സിഗാസെയിലെ സിയാബുക്കു നദിയില്‍ ജലവൈദ്യുത പദ്ധതിക്കായാണ് ചൈന അണക്കെട്ട് നിര്‍മ്മിക്കുന്നത്. ലാല്‍ഹൊ പ്രോജക്ട് എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത പദ്ധതി ഇന്ത്യയും ബംഗ്ലാദേശും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

സിഗാസെയല്‍ നിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍പ്രദേശിലേക്ക് ഒഴുകുന്നത്. അതിനാല്‍ അണക്കെട്ട് നിര്‍മ്മാണം ഇന്ത്യയെ ബാധിക്കുമെന്നാണ് കരുതുന്നത്. 7400 ലക്ഷം ഡോളര്‍ ചെലവഴിച്ചുള്ള പദ്ധതി 2014 ജൂണില്‍ ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതി 2019 ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

ബ്രഹ്മപുത്ര നദിയില്‍ അഞ്ച് വര്‍ഷം കൊണ്ട് 12 ജലവൈദ്യുത പദ്ധതികള്‍ക്കാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍