UPDATES

ചരിത്രത്തില്‍ ഇന്ന്

മാര്‍ച്ച് 10: ചൈനയില്‍ അടിമത്തം നിരോധിച്ചു; രാജ്യദ്രോഹ കുറ്റത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു

1910 മാര്‍ച്ച് പത്തിന് അടിമത്തം ഔദ്ധ്യോഗികമായി അവസാനിപ്പിക്കുന്ന ഒരു നിയമം ചൈന നടപ്പില്‍ വരുത്തി.
നിസ്സഹകരണ പ്രസ്ഥാനത്തിനിടയില്‍ ചൗരി ചൗര പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ 1922 മാര്‍ച്ച് പത്തിന് രാജ്യദ്രോഹ കുറ്റത്തിന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു..

1910 മാര്‍ച്ച് 10: ലോകം

മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും വലിയ ശാപമായിരുന്നു ലോകത്തിലെമ്പാടും നിലനിന്നുരുന്ന അടിമത്തം. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം 1910 മാര്‍ച്ച് പത്തിന് അടിമത്തം ഔദ്ധ്യോഗികമായി അവസാനിപ്പിക്കുന്ന ഒരു നിയമം ചൈന നടപ്പില്‍ വരുത്തി. എല്ലാ മുതിര്‍ന്ന അടിമകളെയും കൂലിക്കെടുത്ത തൊഴിലാളികളായി കണക്കാക്കണമെന്നും 25 വയസില്‍ താഴെയുള്ള അടിമകളെ സ്വതന്ത്രരാക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമം 1906-ലാണ് പാസാക്കിയത്. 1910-ല്‍ നിയമം നടപ്പിലാക്കിയെങ്കിലും 1948 വരെ ചൈനയില്‍ അടിമത്ത സമ്പ്രദായം തുടര്‍ന്നു. 2070 ബിസി മുതല്‍ 1046 ബിസി വരെ ചൈന ഭരിച്ചിരുന്നു ക്‌സിയ ഷാംഗ് രാജവംശങ്ങളുടെ കാലത്തു തുടങ്ങി നൂറ്റാണ്ടുകളോളം ചൈനയില്‍ അടിമത്ത സമ്പ്രദായം നിലനിന്നിരുന്നു.


1922 മാര്‍ച്ച് 10:
ഇന്ത്യ

രാജ്യദ്രോഹ കുറ്റം ചുമത്തി മഹാത്മ ഗാന്ധിയെ 1922 മാര്‍ച്ച് പത്തിന് അറസ്റ്റ് ചെയ്തു. നിസ്സഹകരണ പ്രസ്ഥാനത്തിനിടയില്‍ ചൗരി ചൗര പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ് ഉണ്ടായത്. സംഭവത്തില്‍ 22 പോലീസുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചെങ്കിലും രാജ്യദ്രോഹ കുറ്റത്തിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം മോചിപ്പിക്കപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍