UPDATES

സയന്‍സ്/ടെക്നോളജി

ജനിതക മാറ്റത്തിലൂടെ കുട്ടികളെ സൃഷ്ടിച്ചെന്ന അവകാശവാദം: ശാസ്ത്രജ്ഞന്റെ പ്രവര്‍ത്തനം ചൈന വിലക്കി

അന്താരാഷ്ട്രതലത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിന്ന് വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ചൈനയുടെ നടപടി.

ജനിതക മാറ്റത്തിലൂടെ കുട്ടികളെ സൃഷ്ടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ ചൈനീസ് ശാസ്ത്രജ്ഞന്‍ ഹെ ജിലാംകുയിയെ തുടര്‍ ഗവേഷണങ്ങളില്‍ നിന്ന് ചൈന വിലക്കി. അധാര്‍മ്മികവും ചൈനീസ് നിയമങ്ങളുടെ ലംഘനവുമാണ് ഹെ ജിലാംകുയി നടത്തിയതെന്ന് ചൈനീസ് അധികൃതര്‍ ആരോപിക്കുന്നു. ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇംപ്ലാന്റ് ചെയ്ത ഗര്‍ഭപാത്രത്തില്‍ ഇരട്ട പെണ്‍കുട്ടികളെ സൃഷ്ടിച്ചതായാണ് ചൈനീസ് ശാസ്ത്രജ്ഞവന്‍ അവകാശപ്പട്ടത്. ഡോ.ഹെ ജിലാംകുയിയുടെ ഗവേഷണം സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ് എന്ന് ചൈനീസ് ശാസ്ത്ര – സാങ്കേതിക ഉപമന്ത്രി സു നാന്‍പിങ് പറഞ്ഞു. ചൈനീസ് സെന്‍ട്രല്‍ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ നിന്ന് വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് ചൈനയുടെ നടപടി.

എബ്രിംയോ എഡിറ്റിംഗിന്റെ സുരക്ഷ സംബന്ധിച്ച് ഗൗരവമുള്ള നിരവധി പ്രശ്‌നങ്ങളും സംശയങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ടെന്ന് ചൈനീസ് മന്ത്രി സു പറയുന്നു. ഇത് സുതാര്യമായും കൃത്യമായ മേല്‍നോട്ടത്തോടെയും വേണം ഇത്തരം ഗവേഷണങ്ങള്‍ നടത്താന്‍. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തണം. 14 ദിവസത്തില്‍ കൂടുതല്‍ നീളാത്ത വിധം എംബ്രിയോസ് ജീന്‍ എഡിറ്റിംഗ് പരീക്ഷണങ്ങള്‍ക്ക് 2003ല്‍ ചൈന അനുമതി നല്‍കിയിരുന്നതായി സു നാന്‍പിങ് പറയുന്നു.

ഡോ.ഹേയുടെ ഗവേഷണം ഭ്രാന്താണെന്നും ചൈനീസ് ശാസ്ത്ര ഗവേഷണ രംഗത്തിന് അന്താരാഷ്ട്രതലത്തില്‍ അപമാനമാണെന്നും അഭിപ്രായപ്പെട്ട് 112 ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഹോങ്കോങില്‍ ബുധനാഴ്ച നടന്ന രണ്ടാമത് ഹ്യൂമണ്‍ ജീനോം എഡിറ്റിംഗ് ഉച്ചകോടിയിലാണ് ഡോ.ഹേ കണ്ടുപിടിത്തം അവകാശപ്പെട്ടത്.

ജനിതക മാറ്റം വരുത്തിയ മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ‌്ടിച്ചതായി ചൈന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍