UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെറി പൂക്കള്‍ക്ക് വേണ്ടി ഒരു യുദ്ധം

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ പല കാര്യങ്ങള്‍ക്കും വേണ്ടി കശപിശയുണ്ടാക്കാറുണ്ട്, ചരിത്രപുസ്തകങ്ങളുടെ പേരില്‍ മുതല്‍ കടല്‍ത്തട്ടിലെ കല്ലുകളുടെ പേരില്‍ വരെ. ചെറിപ്പൂക്കളുടെ മനോഹരദൃശ്യവും ദേശീയ കോലാഹലമായതില്‍ അത്ഭുതമില്ല.

ജാപ്പനീസ് സംസ്കാരത്തിന്റെയും സൌന്ദര്യശാസ്ത്രത്തിന്റെയും ഭാഗമായി കാലങ്ങളായി ഈ മനോഹരമായ പൂക്കളെ കരുതാറുണ്ട്‌. ജീവിതത്തിന്റെ നശ്വരതയെ പഠിപ്പിക്കുന്ന സുന്ദരമായ ഒരുപമയാണ് ഈ പൂക്കള്‍. നഗരത്തിന്റെ ചതുപ്പുനിറഞ്ഞ ടൈഡല്‍ ബേസിന്‍ സുന്ദരമാക്കാന്‍ ഒരു നൂറ്റാണ്ടു മുന്‍പ് ജാപ്പനീസ് അധികാരികള്‍ വാഷിംഗ്ടണ്‍ നഗരത്തിന് മൂവായിരം ചെറിമരങ്ങള്‍ സമ്മാനിച്ചു. ഇന്നും വളരെ പ്രയോജനകരമായ ഒരു നയതന്ത്രനിലപാടായി ഇതിനെ കാണാറുണ്ട്‌.

എന്നാല്‍ ഭൂതകാലത്തെ വിദ്വേഷങ്ങള്‍ വര്‍ത്തമാനകാലത്തെ രാഷ്ട്രീയസംഭാഷണങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ പ്രദേശത്ത് ഒരു ചെറിപ്പൂക്കളുടെ വസന്തം പോലും ദേശീയവികാരം ഉണര്‍ത്തും.

ചെറിമരം കൃഷിചെയ്യുന്നത് ഇപ്പോള്‍ ദക്ഷിണകൊറിയയായി മാറിയ ജപ്പാന്റെ ഭാഗത്തല്ല, മറിച്ചു ചൈനയുടെ ഹിമാലയന്‍ പ്രദേശത്താന് എന്നാണു ചൈന ചെറി ഇന്‍ഡസ്ട്രി അസോസിയെഷന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായ ഹേ സോന്ഗ്രു പറയുന്നത്. ചൈനയിലെ ടാംഗ് വംശത്തിന്റെ ഭരണകാലത്തുമാത്രമാണ് 1100 വര്‍ഷം മുന്‍പ് ഈ മരങ്ങള്‍ ജപ്പാനില്‍ എത്തിയതെന്ന് അദ്ദേഹം പറയുന്നു.

“ജപ്പാനും ദക്ഷിണകൊറിയയുമായി ഒരു വാക്പയറ്റിന് ഞങ്ങളില്ല. എന്നാല്‍ ഒരു കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. പല ചരിത്രരേഖകളിലും ചെറിപ്പൂക്കളുടെ ഉത്ഭവസ്ഥലം ചൈനയാണെന്നാണ് പറയുന്നത്. ചൈനീസ് ആളുകള്‍ എന്ന നിലയില്‍ ആളുകളെ ഈ ചരിത്രമറിയിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.”, സോന്ഗ്രു പറയുന്നു.

ഇത്തരം സംഭാഷണങ്ങള്‍ ചൈനയില്‍ സ്ഥിരമാണ്. ഔദ്യോഗിക സ്ഥാപനങ്ങള്‍ പോലും ചൈനയുടെ സാംസ്കാരികപ്രാമുഖ്യം ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ കാട്ടുന്നു.

കൊറിയന്‍ ദേശീയതയില്‍ വലിയ പ്രാധാന്യമുള്ള കൊഗുര്യോ വംശത്തിന്റെ ഉത്ഭവം ചൈനീസ് ആയിരുന്നു എന്ന് ചൈനീസ് ചരിത്രകാരന്മാര്‍ തിരുത്തിയത്തിന്റെ പേരില്‍ സിയോളില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.ഹെര്‍മിറ്റ് രാജവംശം ഭാവിയില്‍ തകര്‍ന്നാല്‍ ദക്ഷിണകൊറിയയുടെ ചൈനീസ് അധിനിവേശത്തെ സാധൂകരിക്കാന്‍ ഇത് കാരണമാകുമെന്ന് കരുതുന്നവരുണ്ട്‌.

സൌത്ത് കൊറിയക്കാര്‍ ചെറി പൂക്കളുടെ ഉത്ഭവത്തിന്റെ പേരെടുക്കാന്‍ ശ്രമിക്കുന്നതും വാഷിംഗ്ടണിലെ ചെറിമരങ്ങളുടെ ഉത്ഭവം ഡിഎന്‍എയിലൂടെ ദക്ഷിണകൊറിയയിലെ ജെജു ദ്വീപിലാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഒക്കെ ശ്രദ്ധേയമാണ്.

എന്നാല്‍ ചൈന ചെറി ഇന്‍ഡസ്ട്രി അസോസിയെഷന്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല. “ചെറി പൂക്കള്‍ ചൈനയില്‍ ഉത്ഭവിച്ച് ജപ്പാനില്‍ വളര്‍ന്നു, സൌത്ത് കൊറിയയ്ക്ക് അതില്‍ യാതൊരു പങ്കുമില്ല,” അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍