UPDATES

ലഖ്‌വിക്കെതിരെയുള്ള യുഎന്‍ നടപടി; ഇന്ത്യന്‍ നീക്കം തടഞ്ഞ് ചൈന

അഴിമുഖം പ്രതിനിധി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകി ഉര്‍ റഹ്മാന്‍ ലഖ്‌വിക്കെതിരെ നിയമനടപടിക്കായി യുഎന്നില്‍ ഇന്ത്യ സമര്‍പ്പിച്ച പ്രമേയം ചൈന തടഞ്ഞു. മതിയായ വിവരങ്ങള്‍ ഇന്ത്യ നല്‍കിയില്ല എന്ന കാരണം ഉയര്‍ത്തിയാണ് ചൈന ഈ നടപടിക്കു തടസ്സം നില്‍ക്കുന്നത്. ലഖ്‌വിയെ പാകിസ്താന്‍ ജയില്‍ മോചിതനാക്കിയതിന് എതിരെ കഴിഞ്ഞ മാസം ഇന്ത്യ യുഎന്നിനെ സമീപിച്ചിരുന്നു. ഇന്ത്യയുടെ യുഎന്‍ സ്ഥിരാംഗമായ അശോക് മുഖര്‍ജി ഇതിനാവശ്യമായ രേഖകള്‍ യു എന്‍ സാങ്ഷന്‍സ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗമായ ഈ കമ്മറ്റിയില്‍ ചൈനയും അംഗമാണ്. ലഖ്‌വിയെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം അമേരിക്ക ഉന്നയിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍