UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിര്‍ത്തിയില്‍ 80 ടെന്റുകളില്‍ 800 സൈനികര്‍: സംഘര്‍ഷാവസ്ഥ തുടരുന്നു

മുന്നൂറോളം സൈനികര്‍ ദൊക്ലാമില്‍ ഇന്ത്യന്‍ സൈനികരുമായി മുഖാമുഖം നില്‍ക്കുന്നുവെന്നുമാണ് അറിയുന്നത്

ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തിയായ ദോക്ലാമില്‍ സംഘാര്‍ഷാവസ്ഥ അയവില്ലാതെ തുടരുമ്പോള്‍ മേഖലയില്‍ ചൈന സൈന്യത്തെ വന്‍തോതില്‍ വിന്യസിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഏഴാം മാസമാണ് ഇരു സൈന്യവും തമ്മിലുള്ള സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്.

മൂന്ന് രാജ്യങ്ങളുടെയും സംഗമസ്ഥലത്തിന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സൈന്യം 80ഓളം ടെന്റുകള്‍ നിര്‍മ്മിച്ചതായാണ് അറിയുന്നത്. 800ഓളം സൈനികര്‍ ഇവിടെ തങ്ങുന്നുണ്ടെന്നാണ് സൂചന. മുന്നൂറോളം സൈനികര്‍ ദൊക്ലാമില്‍ ഇന്ത്യന്‍ സൈനികരുമായി മുഖാമുഖം നില്‍ക്കുന്നുവെന്നുമാണ് അറിയുന്നത്. ഈ മേഖലയില്‍ 30 ടെന്റുകളിലായി 350 ഇന്ത്യന്‍ സൈനികരാണ് ഉള്ളത്.

എന്നാല്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം സംബന്ധിച്ച് ഔദ്യോഗികമായി വ്യക്തതയൊന്നുമുണ്ടായിട്ടില്ല. ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ സ്ഥിതി തുടരാനാണ് നീക്കമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും 33 കോര്‍പ്പ്‌സ് യൂണിറ്റുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായാണ് അറിയുന്നത്.

അതിര്‍ത്തിയില്‍ റോഡ് നിര്‍മ്മിച്ചും ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ ചൈന ആക്രമിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യ പ്രതിരോധ നടപടികള്‍ ശക്തമാക്കി. എന്നാല്‍ ഇന്ത്യയാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്നാണ് ചൈനയുടെ വാദം. മേഖലയില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍