സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ ഒരു സ്ഥാനം ഉള്ള ഇന്ത്യന്‍ മഹാസമുദ്ര മേഖല ആരുടേയും പിന്നാമ്പുറം അല്ലെന്നും അഥവാ ആണെങ്കില്‍ റഷ്യ,യുഎസ്,ആസ്ട്രേലിയ എന്നിവര്‍ക്ക് സൗജന്യ ഗതാഗതം അനുവദിക്കുന്നതിന്റെ ന്യായീകരണം കൂടി ഇന്ത്യ പറയണം എന്ന് ചൈനീസ് മിലിട്ടറി സീനിയര്‍ ക്യാപ്റ്റന്‍ സാവോ യി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ചൈനീസ് നേവിയുടെ അന്തര്‍വാഹിനി പാകിസ്താന്‍ ,ശ്രീലങ്കന്‍ തീരങ്ങളില്‍ എത്തിയതു സംബന്ധിച്ച് ഉണ്ടായ ആശങ്കകള്‍ ദൂരീകരിക്കപ്പെടെണ്ടതാണെന്നും അന്ന് നടന്നത് സുരക്ഷാ സംബന്ധിയായ സന്ദര്‍ശനങ്ങള്‍ അല്ലെന്നും അദ്ദേഹം തുടര്‍ന്നു.
രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും ഭൂമിശാസ്ത്രം പ്രകാരം ഇന്ത്യക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രത്യേക സാധ്യതകള്‍ ഉണ്ടെന്നും എന്നാല്‍ മറ്റു രാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന ഒരു തുറന്ന കടലിനെ പിന്നാമ്പുറമായി ചിത്രീകരിക്കാനുള്ള ശ്രമം ഇന്ത്യക്ക് ചേര്‍ന്നതല്ലെന്നും സാവോ യി പറഞ്ഞു.
അടുത്തിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ ചൈനീസ് ഇടപെടലുകള്‍ എല്ലാം വ്യവസായവും സുരക്ഷയും സംബന്ധിച്ചുള്ളതാണെന്നും അതൊന്നും ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം അറിയിച്ചു.