UPDATES

എഡിറ്റര്‍

റിയോയില്‍ ഫു യുവാന്‍ ഹുയി പൊളിച്ചടുക്കിയത് ആര്‍ത്തവം അശുദ്ധമാണ് എന്ന മിഥ്യയെ

Avatar

രസകരമായ പെരുമാറ്റങ്ങളും കൌതുകം ജനിപ്പിക്കുന്ന സംസാരവുമാണ് ഒളിമ്പിക്സിലെ മറ്റ് ഗൌരവക്കാരായ അത്ലറ്റുകളില്‍ നിന്നും ചൈനീസ് നീന്തല്‍ താരമായ ഫു യുവാന്‍ ഹുയിയെ വ്യത്യസ്തയാക്കുന്നത്.

100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് മത്സരത്തില്‍ സെമി ഫൈനലില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് ഫു അറിഞ്ഞത് ഒരു റിപ്പോര്‍ട്ടര്‍ തിരുത്തി പറഞ്ഞപ്പോഴാണ്. സമാനമായ ഒരു സന്ദര്‍ഭത്തില്‍ തന്നെയാണ് സ്പോര്‍ട്സ് ലോകത്തെ ആര്‍ത്തവം എന്ന ഭ്രഷ്ടിനെ നിഷ്പ്രഭമാക്കിയ മറുപടി ഫുവില്‍ നിന്നും ഉണ്ടാകുന്നത്.

വനിതകളുടെ 4×100 മീറ്റര്‍ മെഡ്ലി റിലേയില്‍ പങ്കെടുത്ത ശേഷം ടീം അംഗങ്ങള്‍ എല്ലാം ഇന്റര്‍വ്യൂ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഫു യുവാന്‍ ഹുയി സമീപത്തുള്ള ഒരു പരസ്യബോര്‍ഡിനു സമീപം കുത്തിയിരിക്കുകയായിരുന്നു. വയര്‍ അമര്‍ത്തിപ്പിടിച്ചു വേദനയോടെ ഇരുന്ന അവരോട് റിപ്പോര്‍ട്ടര്‍ കാര്യം അന്വേഷിച്ചു.

ഇന്നലെ ഞാന്‍ പീരിഡ്സില്‍ ആയിരുന്നു. അതിനാല്‍ അല്‍പ്പം ദുര്‍ബലയായിരുന്നു. പക്ഷേ അതൊരു ഒഴികഴിവ് അല്ല’-എന്നായിരുന്നു റിപ്പോര്‍ട്ടര്‍ക്ക് അവര്‍ നല്‍കിയ മറുപടി.

സത്യസന്ധതയും നിഷ്കളങ്കതയും കാരണം ചൈനയില്‍ പോപ്പുലര്‍ ആയിരിക്കുകയാണ് ഫു ഇപ്പോള്‍. Fu Yuanhui period എന്ന ഹാഷ്ടാഗ് ഇതുവരെ ചൈനീസ് സോഷ്യല്‍ മീഡിയ ആയ വീബോയില്‍ ഏകദേശം 50,000 തവണയോളം ഉപയോഗിച്ച് കഴിഞ്ഞു .

ആര്‍ത്തവം എന്നത് പുറത്ത് പറയാന്‍ പറ്റാത്ത വിഷയമായി മാറിയിരിക്കുകയാണ്, എന്നാല്‍ ഫു അതെക്കുറിച്ച് ഒരു ലൈവ് ഇന്റര്‍വ്യൂവില്‍ തന്നെ സംസാരിച്ചിരിക്കുകയാണ് എന്ന് ഒരു വനിത ബ്ലോഗര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആര്‍ത്തവ സമയം നീന്തുന്നത് ശരിയല്ല എന്ന ചിന്ത പലരും മാറ്റി എന്നുള്ള അഭിപ്രായങ്ങളും വീബോയില്‍ ഉപയോക്താക്കള്‍ പങ്കുവയ്ക്കുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/7ZgxgF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍