UPDATES

ട്രെന്‍ഡിങ്ങ്

അതിര്‍ത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സിക്കിമിനെ സ്വതന്ത്രമാകാന്‍ സഹായിക്കുമെന്ന് ചൈന

ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്

ഇന്ത്യ-ചൈന തര്‍ക്ക പ്രദേശമായ ദോക് ലായില്‍ റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിന്റെ പേരില്‍ വിഘടിച്ച് നില്‍ക്കുന്ന ഇന്ത്യയ്ക്ക് ‘സിക്കിം കാര്‍ഡ്’ ഇറക്കി ചൈനയുടെ ഭീഷണി. അതിര്‍ത്തിയില്‍ നിന്നും സേനയെ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സ്വതന്ത്രരാജ്യമെന്ന സിക്കിം ജനതയുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്നാണ് ചൈനയുടെ ഭീഷണി. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതിര്‍ത്തി കടന്നുള്ള പ്രകോപനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. 2003 മുതല്‍ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയ നടപടിയെ ചൈന അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അതിര്‍ത്തി പ്രശ്‌നം തുടരുന്ന സാഹചര്യത്തില്‍ ഈ നിലപാടിലും മാറ്റം വരുത്തുമെന്നാണ് ഭീഷണി. സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുന്ന നിരവധി പേര്‍ സിക്കിമിലുണ്ട്. രാജ്യാന്തര സമൂഹം സിക്കിമിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചാല്‍ ഈ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവരെ സഹായിക്കും. സിക്കിമിന്റെ പരാമാധികാരത്തിന് മേല്‍ ഇന്ത്യ കടന്നുകയറ്റം നട
ത്തിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ചൈനയുടെ ശ്രമം.

1975ല്‍ ഹിതപരിശോധനയിലൂടെ രാജാവിനെ പുറത്താക്കിയാണ് ഇന്ത്യ സിക്കിമിനെ രാജ്യത്തിന്റെ ഭാഗമാക്കിയത്. സിക്കിമിനെ ഏറ്റെടുത്ത ഇന്ത്യയുടെ നടപടി സമ്മര്‍ദ്ദത്തിലാക്കുന്നത് ഭൂട്ടാനെയാണ്. ഭൂട്ടാനെ സമ്മര്‍ദ്ദത്തിലാക്കി നിയന്ത്രിക്കുകയെന്ന നിലപാടാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ നിയന്ത്രണം ഉള്ളതിനാലാല്‍ അയല്‍രാജ്യമായ ചൈനയുമായോ യുഎന്നിലെ മറ്റേതെങ്കിലും സ്ഥിരാംഗവുമായോ നയതന്ത്രത്തിലേര്‍പ്പെടാന്‍ ചൈനയ്ക്ക് സാധിച്ചിട്ടില്ല. ഭൂട്ടാന്റെ പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കാണ് നിയന്ത്രണം. നിലവിലെ അതിര്‍ത്തി പ്രശ്‌നത്തിന്റെ മൂലകാരണവും ഇതാണെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു.

ഭൂട്ടാന് സഹായം നല്‍കാനെന്ന പേരില്‍ ദോക് ലായിലെ ചൈനയുടെ റോഡ് നിര്‍മ്മാണ് തടസ്സപ്പെടുത്താനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭൂട്ടാനുമായുള്ള ബന്ധം ചൈന മെച്ചപ്പെടുത്തണമെന്നും ഗ്ലോബല്‍ ടൈംസ് ആവശ്യപ്പെടുന്നു. തിബറ്റ് വിഷയവും ദലൈ ലാമ വിഷയവും ചൂണ്ടിക്കാട്ടിയാണ് റോഡ് നിര്‍മാണം തടയാന്‍ ഇന്ത്യ ശ്രമിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍