UPDATES

വിദേശം

ചൈന സാമ്പത്തിക വളര്‍ച്ച സാവധാനത്തിലാക്കുമ്പോള്‍

Avatar

വില്യം പെസക്
(ബ്ലൂംബര്‍ഗ് ന്യൂസ്)

പ്രീമിയര്‍ ലി കെക്ക്യംഗ് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ സാവധാനത്തില്‍ ആക്കുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ ലോകത്തെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധരുടെ മനസില്‍ ഒരൊറ്റ ചോദ്യമാണ് ഉയരുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിക്ക് സാവധാനം എന്നാല്‍ എത്രമാത്രം സാവധാനത്തില്‍ ആണ്?

നിലവിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍ ചൈനയില്‍ കുറഞ്ഞത് 7 മുതല്‍ 8 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച ഉണ്ടായിരിക്കണം. ഇതിലൂടെ മാത്രമേ ടിയനന്‍മെന്‍ സ്‌ക്വയറില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഒരു അറുതി വരുത്താന്‍ സാധിക്കു. എന്നാല്‍ നിലവില്‍ ചൈന തങ്ങളുടെ സാമ്പത്തിക വളര്‍ച്ച 5 ശതമാനമാക്കി കുറയ്ക്കുന്ന ഈ നടപടി നിലവിലെ പ്രശ്‌നങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യും എന്നറിയില്ല. വരുന്ന 5 വര്‍ഷങ്ങളില്‍ ഏഷ്യയിലെ സാമ്പത്തിക കാഴ്ചപ്പാടിനെ ഈ നടപടികള്‍ എങ്ങിനെ സ്വാധീനിക്കും എന്നും കാത്തിരുന്നു കാണേണ്ടി വരും.

ചൈനയിലെ വൈദ്യുതി ഉത്പാദനം, ക്രെഡിറ്റ് വളര്‍ച്ച, തീവണ്ടി ചരക്കു ഗതാഗതം എന്നീ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ട്, ചൈനയിലെ സാമ്പത്തിക വളര്‍ച്ച തോത് നിര്‍ണയിക്കാന്‍ സാധിക്കുന്ന ഒരു വിദ്യ ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സ് കണ്ടെത്തിയിട്ടുണ്ട്. ലി ഇന്റക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ വിദ്യ ദേശീയ ജിഡിപിയുടെ കണക്കുകളില്‍ നിന്നും വ്യത്യസ്ഥമായി ചൈനയിലെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ കുറച്ചു മാസങ്ങളായി 5 ശതമാനത്തിലും താഴെ ആണെന്ന് രേഖപ്പെടുത്തുന്നു. ഈ കണക്കുകളില്‍ പരിശോധനാ വിധേയമാക്കിയത് ഹെവി ഇന്‍ഡസ്ട്രീസ് മാത്രമാന്നെന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ദേശീയ ജിഡിപിയും ഇതിലും വിശ്വസനീയമായ കണക്കുകള്‍ അല്ല മുന്നോട്ടു വയ്ക്കുന്നതെന്നും നാം തിരിച്ചറിയണം. 

ഓക്‌സ്‌ഫോര്‍ഡിന്റെ കണക്കുകള്‍ ശരിയെങ്കില്‍, സാമൂഹ്യ സുരക്ഷക്കും തൊഴിലവസര സൃഷ്ടിക്കും നേരത്തെ കരുതിയ അത്രപോലും പ്രാധാന്യം നല്‍കാന്‍ ചൈനക്കാവുമെന്നു തോന്നുന്നില്ല. ഓക്‌സ്‌ഫോര്‍ഡിന്റെ വിശദീകരണം ഏറെ സാങ്കേതികമെങ്കിലും, അതിനെ സരള ഭാഷയില്‍ ഇങ്ങനെ പറയാം. ചൈനയിലെ ജനസംഖ്യ കുറഞ്ഞു വരുന്നതും, നഗരത്തിലേക്കുള്ള കുടിയേറ്റത്തില്‍ സംഭവിക്കുന്ന കുറവും കണക്കിലെടുത്താല്‍ ചൈനയില്‍ ആവശ്യത്തിനു തൊഴില്‍ സാദ്ധ്യതകള്‍ ഉണ്ടെന്നു നമുക്ക് വിലയിരുത്താം. ജിഡിപിയും ഇതിനെ സാധൂകരിക്കുന്നു. 2020 ആകുമ്പോഴേക്കും നഗര പ്രദേശങ്ങളിലെ തൊഴില്‍ നിരക്ക് 5 ശതമാനം വരെ കുറക്കാന്‍ ആകും എന്നാണ് ഒക്‌സ്‌ഫോര്‍ഡിലെ ക്ലയര്‍ ഹൗറത് പറയുന്നത്.

എന്നാല്‍ 2016 ആകാതെ ചൈനയിലെ ജോലി എടുക്കുന്നവരുടെ സംഖ്യയില്‍ വലിയ മാറ്റം ഒന്നും വരില്ല എന്നാണ് യു എന്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സാമ്പത്തിക വിദഗ്ധന്മാര്‍ നേരെ തിരിച്ചാണ് പറയുന്നത്. 1979 നും 2013നും ഇടയ്ക്കു ജിഡിപി വളര്‍ച്ച 9.8 ആയപ്പോഴൊക്കെ തൊഴില്‍ നിരക്ക് വളര്‍ച്ച 3.7 ആയിരുന്നു. ഇതില്‍ നിന്നാണ് വര്‍ധിച്ച ജിഡിപി നിരക്കുണ്ടെങ്കില്‍ മാത്രമേ ഇന്ന് ആവിശ്യം ഉള്ളത്ര തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കാന്‍ സാധിക്കൂ എന്ന ചിന്ത വന്നത്. 7 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച എങ്ങിനെ ഉണ്ടാക്കാം എന്നത്തിനു 2013ല്‍ ഇത്രയേറെ പ്രാധാന്യം ബീജിങ്ങില്‍ ലഭിക്കാനും ഇത് തന്നെ ആണ് കാരണം.

ഇന്ന് നഗരങ്ങളിലെ തൊഴിലാളി ക്ഷാമം താഴെ തട്ടില്‍ ജോലി ചെയുന്ന സാധാരണ തൊഴിലാളിക്ക് ഉയര്‍ന്ന കൂലി ലഭിക്കാന്‍ അവസരം ഒരുക്കുന്നു. ചൈനയില്‍ തുച്ഛവേതനത്തിനു ജോലിക്കാരെ ലഭ്യമായിരുന്ന സംവിധാനം താമസിയാതെ ഇല്ലാതാകും. 2014 മുതല്‍ 2020 വരെ ഉള്ള കാലഘട്ടത്തില്‍ നഗരത്തിലെ ജനസംഖ്യ വര്‍ഷത്തില്‍ വെറും 2 ശതമാനം മാത്രം വര്‍ദ്ധിക്കുന്നത് ഇതിന്റെ സൂചനകളില്‍ ഒന്നാണ്.

ഓക്‌സ്‌ഫോര്‍ഡ് പറയുന്നത് പോലെ ചൈനയുടെ ജിഡിപി തെറ്റായ വിവരങ്ങള്‍ ആണ് പുറത്തു വിടുന്നത് എന്ന് കരുതാന്‍ മറ്റു പല കാരണങ്ങളുമുണ്ട്. നഗര പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ജി ഡി പി വളര്‍ച്ച നിരക്കും വളരെ അധികം പൊലിപ്പിച്ചു പറയുന്നു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ ചൈനയില്‍ ഉള്ള 4.5 -5 ശതമാനം വളര്‍ച്ച നിരക്ക് കൊണ്ട് തന്നെ സാമൂഹ്യ സുരക്ഷയും, തൊഴില്‍ അവസരങ്ങളും ഉറപ്പു വരുത്താന്‍ സാധിക്കും എന്നാണ് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കാണിക്കുന്നത്.

ലോക സമ്പദ്  വ്യവസ്ഥക്ക് ഇത് ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും ആണ്. ചൈനീസ് സമ്പദ് വ്യവസ്ഥ വളര്‍ച്ച നിരക്ക് കുറക്കുന്നതിലൂടെ ഉണ്ടാകുന്ന ശൂന്യതക്ക് പകരം വരുന്നതെന്തായിരിക്കും എന്നതിലെ അനിശ്ചിതത്വം ആണ് മോശം വാര്‍ത്ത. ചൈനീസ് പ്രസിഡന്റ് സി ജിങ്ങ്പിങ്ങിനും ലീക്കും നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു തങ്ങളുടെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കാന്‍ ഒരു അവസരം കൂടി ലഭിക്കുന്നു എന്നതാണ് നല്ല വാര്‍ത്ത. ഈ അവസരം അവര്‍ ശരിക്കും ഉപയോഗിക്കണം എന്നുമാത്രം. രാജ്യത്തിലെ മധ്യ വര്‍ഗ്ഗത്തിന്റെ സ്ഥിതി ഒട്ടും പ്രതീക്ഷ നല്‍കുന്ന ഒന്നല്ല. കൂടുതല്‍ മെച്ചപെട്ട പണം ലഭിക്കുന്ന ജോലികള്‍ പ്രത്യേകിച്ചു സേവന രംഗത്ത് ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സമാധാനം അധിക കാലം നീണ്ടു നില്‍ക്കും എന്ന് കരുതാന്‍ ആകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍