UPDATES

വൈറല്‍

മരണമെത്തും മുന്നേ മകള്‍ക്ക് ശവക്കുഴിയൊരുക്കി ഒരു പിതാവ്

എന്തിനിങ്ങനെ ചെയ്യുന്നു എന്നതിന് ആ പിതാവിന് അദ്ദേഹത്തിന്റെതായ യുക്തിയുണ്ട്

ഒരു ശവക്കുഴിയേക്കാള്‍ ആഴമേറിയതായിരുന്നു അയാളെ ബാധിച്ച നിരാശ. ലോകത്ത് ഒരു പിതാവും സ്വന്തം മകളോട് ചെയ്തിട്ടില്ലാത്ത കാര്യം തന്റെതുമാത്രമായ യുക്തിയാല്‍ ഴാങ് ലിയോംഗ് എന്ന കര്‍ഷകന്‍ ചെയ്യുന്നതു മറ്റൊരു വഴിയും മുന്നിലില്ലാതെ ആയപ്പോഴാണ്. ലോകം പല അഭിപ്രായങ്ങളും പറയുമ്പോഴും ഒരു പിതാവ് എന്ന നിലയില്‍ രണ്ടുവയസുള്ള മകളെ മരണത്തിനായി ഒരുക്കാന്‍ ഴാങ്ങ് നിര്‍ബന്ധിതനാവുകയായിരുന്നു എന്നതാണ് സത്യം.

വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിച്യാന്‍ പ്രവിശ്യയിലെ നെയിജ്യങ് നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് ലോകത്തെ മുഴുവന്‍ നൊമ്പരപ്പെടുത്തുന്ന ഈ വാര്‍ത്ത. ജന്മന അസുഖബാധിതയായ മകള്‍ക്കു മുന്നില്‍ ഇനി മരണം മാത്രമാണുള്ളതെന്നു തിരിച്ചറിവില്‍ നിസ്സഹായരായ മാതാപിതാക്കള്‍ രണ്ടുവയസുകാരിയായ ഴാങ് സിന്‍ല്യേയെ മരണത്തിനായി ഒരുക്കുകയാണ്. അവള്‍ക്കായി ഒരു ശവക്കുഴിയൊരുക്കി അതില്‍ മകള്‍ക്കൊപ്പം കിടക്കുന്ന ഴാങ്ങിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കുഴിമാടത്തില്‍ മകളുമായി നിത്യേന എത്തുന്ന ഴാങ് അവിടെ അവള്‍ക്കൊപ്പം കിടന്നും കളിച്ചും താരാട്ടുപാടി ഉറക്കിയുമൊക്കെയാണു സിന്‍ല്യേയെ മരണത്തിനായി ഒരുക്കുന്നത്. മരണശേഷം അവള്‍ കിടക്കേണ്ട സ്ഥലവുമായി കുഞ്ഞിനു പൊരുത്തപ്പെടാനും അവള്‍ക്കു ഭയം തോന്നാതിരിക്കാനുമാണ് താനിങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് ഴാങ് പറയുന്നത്.

"</p

സിന്‍ല്യേ ജനിച്ചതേ രക്തസംബന്ധമായ മാരകരോഗവുമായാണ്. രണ്ടാംമാസത്തിലാണ് കുട്ടിക്ക് തല്‍സീമിയ എന്ന രോഗമാണെന്ന് നിര്‍ണയിക്കപ്പെട്ടത്. ഇതുവരെയായി കുട്ടിയുടെ ചികിത്സയ്ക്കായി ഒരുലക്ഷം യുവാനോളം ഴാങ് ചെലവാക്കി. അതു തന്നെ പലരോടായി കടംവാങ്ങി. എന്നാല്‍ ഇനിയിപ്പോള്‍ കടം ചോദിച്ചാലും ആരും തരാത്ത അവസ്ഥയായി. തുടര്‍ചികിത്സയ്ക്ക് മറ്റൊരു വഴിയുമില്ല. കുഞ്ഞിനാണെങ്കില്‍ രോഗവിമുക്തി ഉണ്ടാകുന്നുമില്ല.

"</p

ഇതിനിടയില്‍ പൊക്കിള്‍കൊടിയിലെ രക്തം ഉപയോഗിച്ച് സിന്‍ല്യേയ്ക്ക് ചികിത്സ നടത്തിയാല്‍ രക്ഷപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അങ്ങനെ സിന്‍ല്യേയുടെ അമ്മ ഡെംഗ് മിന്‍ വീണ്ടും ഗര്‍ഭിണിയായി. പക്ഷേ അതിനുശേഷമാണ് ഴാങും ഭാര്യയും അറിയുന്നത് ഡോക്ടര്‍മാര്‍ പറഞ്ഞപ്രകാരമുള്ള രക്തമാറ്റത്തിനു ഉണ്ടാകുന്ന ചെലവ് അവരെക്കൊണ്ട് ഒരിക്കലും കൂട്ടിയാല്‍ കൂടാത്തതാണെന്ന്. അതോടെ ഞങ്ങള്‍ ആകെ തകര്‍ന്നു. മകളെ മരണത്തിനു വിട്ടുകൊടുക്കാതെ മറ്റൊരു വഴിയും മുന്നില്‍ ഇല്ലെന്നായി; ഡെംഗ് മിന്‍ പറയുന്നു.

"</p

ഇതിനു പിന്നാലെയാണ് ഴാങ് മകള്‍ക്കായി ശവക്കുഴിയൊരുക്കിയതും അവളെ മരണത്തിനായി ഒരുക്കാന്‍ തുടങ്ങിയത്.

എനിക്കു മുന്നില്‍ ഈയൊരു വഴിമാത്രമാണ് വന്നത്. അവള്‍ സമാധാനമായി മടങ്ങിപോകട്ടേ…ഴാങ്; നിരാശനായ ആ പിതാവ് സ്വയം ആശ്വസിക്കുന്നു…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍