UPDATES

ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ഇന്ത്യന്‍ നീക്കത്തിനെതിരെ ചൈന

അഴിമുഖം പ്രതിനിധി

മെയ്ഡ് ഇന്‍ ചൈന ഉത്പ്പന്നങ്ങള്‍ ഉപേക്ഷിക്കാനുള്ള ഇന്ത്യയുടെ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ നീക്കം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ വിവേചനം കാണിക്കലാണെന്നും വ്യാവസായികമായും അടിസ്ഥാനപരമായും വളര്‍ന്നു വരുന്ന ഒരു രാജ്യത്തിന് ഇത് ഗുണകരമാവില്ലെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ-പാക് തര്‍ക്കത്തില്‍ ചൈന പാക് അനുകൂല നിലപാട് സ്വീകരിച്ചു എന്നാരോപിച്ചാണ് ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് പരസ്യമായി വിലക്ക് ഏര്‍പ്പെടുത്താതെ ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന അപ്രഖ്യാപിത നീക്കം ഇന്ത്യ നടത്തിയത്.

സോഷ്യല്‍ മീഡിയ വഴിയും പാകിസ്ഥാനെ പരസ്യമായി അനുകൂലിച്ച് രംഗത്തെത്തുന്ന ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ഇന്ത്യക്കാര്‍ ഇവിടെയുണ്ടാക്കുന്ന ഉത്പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നുമുള്ള ആഹ്വാനങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അടുത്ത പത്ത് വര്‍ഷത്തിനിടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബദല്‍ ഉത്പ്പന്നങ്ങള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൂടാതെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ചൈനീസ് ഫോണുകള്‍ അടക്കമുള്ള പല ഉത്പ്പന്നങ്ങളുടേയും ഇറക്കുമതി അവസാനിപ്പിക്കാനും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍,സിഡികള്‍, ഓട്ടോ സീറ്റ് കവറുകള്‍, സെറാമിക്‌സ് എന്നിവ ഉള്‍പ്പടെ 1500 ഓളം ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കേന്ദ്രം ആലോചിച്ചിരുന്നു.

ഇന്ത്യയുടെ നീക്കം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ വിവേചനം കാണിക്കലാണെന്നും വ്യാവസായികമായും അടിസ്ഥാനപരമായും വളര്‍ന്നു വരുന്ന ഒരു രാജ്യത്തിന് ഇത് ഗുണകരമാവില്ലെന്നും വ്യക്തമാക്കിക്കൊണ്ടു ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍