UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തീരത്ത്: ലക്ഷ്യം ഇന്ത്യന്‍ സമുദ്രത്തിലെ ആധിപത്യം?

ചൈനയുടെ ആണവ അന്തര്‍വാഹിനി കറാച്ചി തീരത്തെത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ചൈന ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ നാല് ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തീരത്തെത്തി. അടുത്തിടെയായി ചൈന-പാക് ബന്ധം വളരുന്നത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ടായിരുന്നു. നാല് ദിവസത്തെ പരിശീലനത്തിനാണ് കപ്പലുകള്‍ പാക് തീരത്തണഞ്ഞതെന്നാണ് അറിയുന്നത്.

ഇന്നലെയാണ് കപ്പലുകള്‍ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വളരാനും പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ സഹന്‍ ഹൂ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ തമ്മിലുള്ള ആശയവിനിമയം മേഖലയില്‍ സ്ഥിരത സ്ഥാപിക്കുന്നതിനും ലോകസമാധാനത്തിനും പരസ്പര വളര്‍ച്ചയ്ക്കും സഹായിക്കുമെന്നുമാണ് ഹൂ പറയുന്നത്.

ചൈനീസ് യുദ്ധക്കപ്പലില്‍ വച്ച് പാകിസ്ഥാന്‍ നാവിസേന മേധാവിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കപ്പലിലെ ഉദ്യോഗസ്ഥര്‍ പാക് നാവിക സേന ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ചൈനയുടെ ആണവ അന്തര്‍വാഹിനി കറാച്ചി തീരത്തെത്തിയതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഗൂഗിള്‍ എര്‍ത്തില്‍ പതിഞ്ഞ ചിത്രങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മെയിലാണ് ഇത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ സ്വാധീനവും ശക്തിയും വര്‍ദ്ധിപ്പിക്കുകയാണ് ചൈനയുടെ ഇത്തരം നീക്കങ്ങളുടെ ലക്ഷ്യമെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വിലയിരുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍