UPDATES

ട്രെന്‍ഡിങ്ങ്

ചാവറ മാട്രിമോണിയലില്‍ വിവാഹ പരസ്യം; തന്റെ നിലപാടല്ലെന്നും അന്വേഷിച്ച ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും ചിന്ത ജെറോം

വിവാഹത്തെക്കുറിച്ച് ഇടുങ്ങിയ ചിന്താഗതിയല്ല തന്റേതെന്ന് ചിന്ത

ചാവറ മാട്രിമോണിയലില്‍ തന്റെ ഫോട്ടോ വച്ച് വിവാഹ പരസ്യം പ്രത്യക്ഷപ്പെട്ടത് തന്റെ അറിവോടെയല്ലെന്ന് യുവജനക്ഷേമ കമ്മിഷന്‍ ചെയര്‍പേഴ്‌സണും എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചിന്താ ജെറോം. വിദ്യാഭ്യാസ യോഗ്യതകളും മതവും ഉള്‍പ്പെടെ വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ പരസ്യമാണ് ചാവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ടത്.

CTVM55398 എന്ന നമ്പരില്‍ പരസ്യം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് പ്രചരിക്കുന്നത്. പുരോഗമന പ്രസ്താനത്തില്‍ അംഗമായ ചിന്ത സിറിയന്‍ കാത്തലിക് സഭയുടെ ഉടമസ്ഥതയിലുള്ള മാട്രിമോണിയല്‍ സൈറ്റില്‍ മത താല്‍പര്യങ്ങള്‍ വ്യക്തമാക്കി വിവാഹ പരസ്യം നല്‍കിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍. താന്‍ ഇപ്പോള്‍ സ്ഥലത്തില്ലെന്നും മടങ്ങിയെത്തിയ ശേഷം അതേക്കുറിച്ച് അന്വേഷിക്കുമെന്നുമാണ് ചിന്ത പറയുന്നത്.

വിവാഹത്തെക്കുറിച്ച് ഇടുങ്ങിയ ചിന്താഗതിയല്ല തന്റേതെന്നും മതേതര മനോഭാവമാണ് തനിക്കുള്ളതെന്നും ചിന്ത വ്യക്തമാക്കി. തന്റെ അറിവോടെയല്ല ഈ പരസ്യം നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ ചിന്ത അമ്മ ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാവകാശം നല്‍കാനും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം മറ്റ് നടപടകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍