UPDATES

Avatar

കാഴ്ചപ്പാട്

എംഎസ് ജയേഷ്

ന്യൂസ് അപ്ഡേറ്റ്സ്

അരവിന്ദ് കേജ്രിവാളിനേക്കാള്‍ പ്രശസ്തമായിരുന്നു ഈ കേജ്രിവാള്‍ മുട്ട

ചൌധര്‍ സിംഗ്

അരവിന്ദ് കേജ്രിവാള്‍ ആയിരിക്കും ഒരുപക്ഷെ ദല്‍ഹിയിലെ ഏറ്റവും പ്രശസ്തനായ കേജ്രിവാള്‍. രാഷ്ട്രീയ ജീവിതത്തില്‍ പലപ്പോഴും അദ്ദേഹത്തിനു മുട്ടയേറ് കൊള്ളേണ്ടിയും വന്നിരിക്കാം. എന്നാല്‍ ആ മുട്ടയെപ്പറ്റിയല്ല ഇവിടെ പറയുന്നത്.

അരവിന്ദ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് വരെ ബോംബെയിലെ ഏറ്റവും പ്രശസ്തനായ കേജ്രിവാള്‍ ഈ മുട്ടയായിരുന്നു. ഈ വിഭവത്തിനു അരവിന്ദിനേക്കാള്‍ അല്‍പ്പം പ്രായം കൂടുതലാകാനാണ് സാധ്യത. മുംബൈയിലെ താര്‍ദിയോ വില്ലിംഗ്ടന്‍ സ്പോര്‍ട്സ് ക്ലബ്ബിലാണ് ഇ വിഭവത്തിന്റെ ജനനം. പേരുപോലെ പ്രത്യേകമാണ് കേജ്രിവാള്‍ മുട്ടയുണ്ടായ കഥയും. വില്ലിംഗ്ടന്‍ സ്‌പോര്‍ട്സ് ക്ലബ്ബിലെ സ്ഥിരം സന്ദര്‍ശകനായ ഒരു ദേവി പ്രസാദ് കേജ്രിവാള്‍ ആണ് പ്രധാന കഥാപാത്രം. അഗര്‍വാള്‍-കേജ്രിവാള്‍മാര്‍ കണിശമായ വെജിറ്റേറിയന്‍ സ്വഭാവമുള്ളവരാണ്. മുട്ടയുള്‍പ്പടെ എല്ലാ നോണ്‍ വെജ് വിഭവങ്ങളും നിഷിദ്ധം. എന്നാല്‍ ഡി പി കേജ്രിവാള്‍ സമൂഹത്തിലെ ഇത്തരം അനാചാരങ്ങളോട് വിമുഖതയുള്ള ഒരു റിബല്‍ ആയിരുന്നു.

വില്ലിംഗ്ടന്‍ ക്ലബ്ബിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവം ടോസ്റ്റില്‍ നിറച്ചു ചീസും മുകളില വിതറിയ കൊത്തിയരിഞ്ഞ പച്ചമുളകും ഉള്ള മുട്ടയായിരുന്നു. ധാരാളം ആരാധകരുള്ള മിക്ക ക്ലാസിക് വിഭവങ്ങളും പോലെ ഈ എഗ്ഗ്‌സ് കേജ്രിവാളും ലളിതമനോഹരമായ ഒന്നാണ്. മുട്ട, ചീസ്, ബ്രെഡ്. ഇതിലും ലളിതമായി എന്താണുള്ളത്? എന്നാല്‍ ഇവയൊക്കെ ചേരുന്നതിലെ പാകമാണ് ഇതിനെ പ്രത്യേകമാക്കുന്നത്. ഒപ്പം വിതറുന്ന പച്ചമുളകുകള്‍ വിഭവത്തിനു ഇന്ത്യന്‍ രുചി കൂടി ചേര്‍ക്കുന്നു.

ഈ വിഭവം മിസ്റ്റര്‍ കേജ്രിവാള്‍ എല്ലാ ദിവസവും കഴിച്ചിരുന്നു എന്നാണു കേട്ടുകേള്‍വി. വൈകാതെ വിഭവത്തിന്റെ പെരുമ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലേക്കും പതിയെ മറ്റു ക്ലബ് അംഗങ്ങളിലേക്കും പടര്‍ന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ക്ലബ്ബിന്റെ മെനുവില്‍ ഈ വിഭവം കേജ്രിവാള്‍ മുട്ട എന്നാവുകയും ചെയ്തു. ഒരു റിബലിനും അദ്ദേഹത്തിന്റെ ഇഷ്ടവിഭവത്തിനും അനുയോജ്യമായ അംഗീകാരം. ഞാന്‍ ഈ വിഭവം വിലിംഗ്ടന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നിന്നാണ് കഴിച്ചതെങ്കിലും ഇതേ പേരില്‍ തന്നെ ഇത് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ മെനുവിലും ബോംബെ യാട്ട് ക്ലബിന്റെ മെനുവിലും കാണാം. കേജ്രിവാളിന്റെ ലീലകള്‍!

വിലിംഗ്ടന്‍ ക്ലബ് അംഗങ്ങള്‍ക്ക് മാത്രമുള്ള ഒരു ക്ലബ്ബാണ്. വേഗം ഒരു അംഗത്തെ കൂട്ടുപിടിച്ച് എഗ് കേജ്രിവാള്‍ ആസ്വദിക്കൂ!

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Avatar

എംഎസ് ജയേഷ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍