UPDATES

Avatar

കാഴ്ചപ്പാട്

എംഎസ് ജയേഷ്

യാത്ര

പൂന റേഡിയോ ഹോട്ടലിലെ ബീഫ് റോള്‍

പുണെയിലെ ക്യാംപ്

മൂന്നാമത് ആംഗ്ലോ-മറാത്ത യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചശേഷം 1918 ല്‍ ആണ് ക്യാംപ് എന്നറിയപ്പെടുന്ന പുനെ കന്റോണ്‍മെന്റ് സ്ഥാപിതമായത്. പെഷവാമാരുടെ ആസ്ഥാനമായിരുന്നു പുണെ. ബ്രിട്ടീഷുകാര്‍ അധീനപ്പെടുത്തിയശേഷം ഇതിനെ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമാക്കി. പുനെയുടെ പഴയ ഭാഗങ്ങളില്‍ മറാത്തി ബ്രാഹ്മണരായിരുന്നു കൂടുതല്‍. എന്നാല്‍ ക്യാംപിലും സമീപപ്രദേശങ്ങളിലും മുസ്ലിം, പാഴ്‌സി വിഭാഗങ്ങളായിരുന്നു അധികം. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും പുനെയായിരുന്നു രുചി വൈവിധ്യങ്ങളുടെ കേന്ദ്രം.

റേഡിയോ ഹോട്ടലിലെ ബീഫ് റോള്‍

ക്യാംപിലെ ശിവാജി മാര്‍ക്കറ്റില്‍ 1960ല്‍ ഒരു ചെറിയ കടയായാണ് റേഡിയോ ഹോട്ടല്‍ ആരംഭിച്ചത്. പ്രദേശത്തെ മുസ്ലിങ്ങളായിരുന്നു ആദ്യ ഇടപാടുകാര്‍. വര്‍ഷങ്ങള്‍ കൊണ്ട് അതൊരു മികച്ച ഭക്ഷണശാലയായി പേരെടുത്തു. ഇന്നും ജനപ്രിയമായി തുടരുന്നു. എങ്കിലും ഈ സ്ഥലത്തെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ സമ്മിശ്രമാണ്. അതിനാല്‍ ഞാന്‍ അവരുടെ ഭക്ഷണത്തെപ്പറ്റി പറയുകയും സ്വന്തം അഭിപ്രായം രൂപീകരിക്കാന്‍ നിങ്ങളെ അനുവദിക്കുകയുമാണ് ചെയ്യുക.

റേഡിയോ ഹോട്ടലില്‍ ഏറ്റവും മികച്ചതായി എനിക്കു തോന്നിയത് അവരുടെ റോളുകളാണ്. ഒരുതരത്തില്‍ അവ താരതമ്യമില്ലാത്തവയാണ്. ബീഫ് മാത്രം. പക്ഷേ സാധാരണയില്‍ നിന്നു വ്യത്യസ്തം. കുറച്ച് എണ്ണയില്‍ വറുത്തെടുത്ത് അകത്ത് കൊത്തിയരിഞ്ഞ ഇറച്ചി നിറച്ചത്. വശങ്ങള്‍ തുറന്ന റോളുകളേ ഇതുവരെ ഞാന്‍ കണ്ടിട്ടുള്ളൂ. ഇവിടെ രണ്ടുവശവും അടച്ച രീതിയിലാണ് റോള്‍. അവര്‍ക്ക് ഈ ആശയം കിട്ടിയത് എവിടെ നിന്നാണാവോ!

തക്കാളി വഴറ്റിയെടുത്താണ് റോളുകളിലെ ഫില്ലിങ് തയാറാക്കുന്നത്. ഇറച്ചി ഇതിനൊപ്പം പാചകം ചെയ്യുന്നു. പച്ചമുളകും ചേര്‍ക്കുന്നു. ധാരാളം മല്ലിയിലയും.

ഈ റോളുകള്‍ക്കുള്ള പറാത്ത കേരള പൊറോട്ടയോടു സാമ്യമുള്ളതാണ്. വളരെ കനം കുറഞ്ഞതല്ലെങ്കിലും കനം കൂടിയതുമല്ല. അതിനാല്‍ റോളുകളില്‍ മാവ് കുറവും ഇറച്ചി കൂടുതലുമാണ്. റോളുകള്‍ ഉണ്ടാക്കാനുള്ള മികച്ച രീതി തന്നെ. എനിക്ക് അവ ഇഷ്ടപ്പെട്ടു. റോളുകള്‍ മികച്ച രുചിയുള്ളവയുമായിരുന്നു.

റേഡിയോ ഹോട്ടലിനെപ്പറ്റിയുള്ള വിവരങ്ങള്‍:
വിലാസം : 1957, ഡോ. സല്‍ദാന സ്ടീറ്റ്, ശിവജി മാര്‍ക്കറ്റിനു സമീപം.
സമയം: രാവിലെ ഏഴുമുതല്‍ രാത്രി 10.30 വരെ.
വില: ബീഫ് റോള്‍ – 50 രൂപ.
ഫോണ്‍ നമ്പര്‍ – 020 26341048

ചൌധര്‍ സിംഗ് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://chowdersingh.com

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

എംഎസ് ജയേഷ്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍