UPDATES

വൈറല്‍

സുവിശേഷത്തിന്റെ മറവിൽ സ്ത്രീകളെ അവഹേളിച്ച് കത്തോലിക്ക വൈദികന്റെ പ്രസംഗം

ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും ഷര്‍ട്ടും പാന്റ്സും ഇടാന്‍ കത്തോലിക്കാ സഭ നിനക്ക് അധികാരം നല്‍കുന്നുണ്ടോ?

ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും പാന്റും ഷര്‍ട്ടും ബനിയനുമിടാന്‍ കത്തോലിക്ക സഭയോ പരിശുദ്ധ ബൈബിളോ നിനക്ക് അനുവാദം തരുന്നുണ്ടോയെന്ന് പെണ്‍കുട്ടികളോട് കത്തോലിക്ക വൈദികൻ. ഏഴുമിനിറ്റിന് അടുത്തു വരുന്ന വൈദികന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ഈ ഫെയ്‌സ്ബുക്ക് വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ നിന്നുണ്ടാവുന്നത്.

ചില പെണ്‍കുട്ടികള്‍ കുര്‍ബാന വരുമ്പോള്‍ കുര്‍ബാന കൊടുക്കാന്‍ തോന്നാറില്ല, ഇതുങ്ങളെ പള്ളിയില്‍ നിര്‍ത്താനും തോന്നാറില്ല. കാരണം ഒന്നുകില്‍ ഒരു ജീന്‍സ് ഇല്ലെങ്കില്‍ പാന്റ്സ്. ഷര്‍ട്ട്, ബനിയന്‍…ഇതില്‍ ഏതെങ്കിലും ഒന്നേ ഇടൂ. എന്നിട്ട് കയ്യില്‍ ഒരു മൊബൈലും കാണും എന്ന് ആരംഭിക്കുന്ന വൈദികന്റെ പ്രഭാഷണം ഇങ്ങനെയാണ് പോകുന്നത്- ‘ആണ്‍കുട്ടികള്‍ ഇടുന്ന ജീന്‍സും ഷര്‍ട്ടും പാന്റ്സും ഇടാന്‍ കത്തോലിക്കാ സഭ നിനക്ക് അധികാരം നല്‍കുന്നുണ്ടോ? പരിശുദ്ധ ബൈബിള്‍ അനുവാദം നല്‍കുന്നുണ്ടോ?’ എന്നു ചോദിക്കുന്നു.

നിയമാവര്‍ത്തന പുസ്തകം 22-ാം അധ്യായം അഞ്ചാമത്തെ വചനത്തില്‍ പറയുന്നത് സ്ത്രീ പുരുഷന്റേയോ പുരുഷന്‍ സ്ത്രീയുടെയോ വസ്തം അണിയരുത്. അങ്ങനെ ചെയ്താല്‍ അവര്‍ ദൈവത്തിന് നിന്ദ്യരാണ്. ധ്യാനത്തിന് വരുന്ന ആണ്‍മക്കളും പറയുന്നത് ധ്യാനത്തിലൂടെ നല്ല തീരുമാനങ്ങള്‍ എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ കാണുന്നത് അര്‍ധ നഗ്‌നത കാണുന്ന വസ്ത്രമിട്ട് പെണ്‍കുട്ടികള്‍ പോകുമ്പോള്‍ അറിയാതെ പ്രലോഭനം കേറി പാപത്തില്‍ വീണുംപോകും.

ഇതിന് വചനം പഠിപ്പിക്കുന്നത്- ദുഷ്പ്രേരണ ആരുമൂലം ഉണ്ടാകുന്നുവോ അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ തിരിതല്ലി കെട്ടിയിട്ട് കടലിന്റെ ആഴങ്ങളില്‍ കൊണ്ട് തള്ളുന്നതാണ്. ഇങ്ങനെ വൈദികന്‍ ആവേശത്തോടെ പ്രസംഗിച്ച് അര്‍ധ നഗ്‌നത കാണുന്ന ഒരു വസ്ത്രം ധരിച്ച് ആദി കുര്‍ബാനയ്ക്ക് എത്തിയ പെണ്‍കുട്ടിയെ കുറിച്ചും വീട്ടില്‍ ഒരു ചെറിയ നിക്കറും ഒരു ചെറിയ ബനിയനും ഇട്ടു നടന്ന പെങ്ങളെ ഗര്‍ഭിണിയാക്കിയ ആങ്ങളെയെകുറിച്ചും വിവരിച്ചാണ് വീഡിയോ അവസാനിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍