UPDATES

വിദേശം

അമേരിക്കയില്‍ തകരുന്ന ക്രിസ്തു മതം

Avatar

സാറാ പുള്ളിയം ബെയിലി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ക്രിസ്തുമതം അമേരിക്കയില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. യുവാക്കളുടെ ഇടയിലോ പ്രത്യേക ഇടങ്ങളിലോ അല്ല. വംശവും ലിംഗവും വിദ്യാഭ്യാസവും സ്ഥലവും ഒന്നും കാര്യമാക്കാതെയാണിത്‌ സംഭവിക്കുന്നത്. ക്രിസ്ത്യാനികള്‍ എന്ന് സ്വയം വിളിക്കുന്ന പ്രായപൂര്‍ത്തിയായവരുടെ എണ്ണം കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ 8 ശതമാനമാണ് കുറഞ്ഞത്. ഇപ്പോള്‍ 71 ശതമാനമാണ് ക്രിസ്ത്യാനികളുള്ളത്.

“ഇത് അവിശ്വസനീയമാം വിധം വ്യാപകമാണ്,” പ്യൂ റിസര്‍ച്ച് സെന്ററില്‍ മതത്തില്‍ ഗവേഷണം നടത്തുന്ന അലന്‍ കൂപ്പര്‍മാന്‍ പറഞ്ഞു. രാജ്യം മുഴുവന്‍ ഒരുപോലെ മതരഹിതമായതുപോലെയാണിപ്പോള്‍”.

അതേസമയം ഒരു മതവുമായും ബന്ധമില്ലാതെ നില്‍ക്കുന്നവരുടെ കണക്ക് 16ല്‍ നിന്ന് 23 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 1990ല്‍ 86 ശതമാനം അമേരിക്കന്‍ ആളുകളും ക്രിസ്ത്യാനികളായിരുന്നപ്പോഴാണ് ഇത്.

പ്രധാനമായി കാണാനാകുന്ന മൂന്നു മാറ്റങ്ങള്‍ ഇവയാണ്.

1. ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ വളരുംതോറും മതബന്ധങ്ങള്‍ ഇല്ലാതെയാണ് വരുന്നത്.
80കളില്‍ ജനിച്ചവര്‍ കഴിഞ്ഞ ദശാബ്ദത്തിലേതിനെക്കാള്‍ മതവിശ്വാസത്തില്‍ നിന്ന് ഇപ്പോള്‍ വിട്ടുനില്‍ക്കുന്നുണ്ട് എന്നും സര്‍വേ സൂചിപ്പിക്കുന്നു. 2007ല്‍ പ്യൂ സര്‍വേ മുന്‍പ് ഈ പഠനം നടത്തിയപ്പോള്‍ ഇവര്‍ മുതിര്‍ന്നവരാകുന്നതേയുണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ ഇരുപത്തഞ്ചുശതമാനമാളുകള്‍ക്കും മതവുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ഇത് 34 ശതമാനമായാണ് ഉയര്‍ന്നത്.

മുതിര്‍ന്നുവരുന്ന ഈ നൂറ്റാണ്ടുകാര്‍ക്കിടയില്‍ കാണുന്ന ഈ ട്രെന്‍ഡ് വളരെ പ്രധാനമാണ്, പ്യൂ റിസര്‍ച്ച് സെന്ററിന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ ഗ്രെഗ് സ്മിത്ത് പറയുന്നു. 2010ല്‍ റിട്ടയര്‍ ചെയ്ത ബേബി ബൂമര്‍സില്‍ 13 ശതമാനവും മതവിശ്വാസികളായിരുന്നു, 1972ലും കണക്ക് ഇത് തന്നെ.

പ്രായം കൂടുമ്പോള്‍ അവര്‍ക്ക് മതവിശ്വാസം ഉണ്ടായിക്കൂടെ എന്ന് ചോദിച്ചേക്കാം. പക്ഷെ കണക്കുകള്‍ അങ്ങനെയല്ല സൂചിപ്പിക്കുന്നത്. ഈ തലമുറ മുന്‍തലമുറകളേക്കാള്‍ വൈകിയാണ് വിവാഹിതരാകുന്നത്. എന്നാല്‍ അവര്‍ക്ക് മതബന്ധം ഉണ്ടാകണമെന്നില്ല.

2. കത്തോലിക്കരോ പ്രോട്ടസ്റ്റന്റു വിശ്വാസികളെയോകാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ മതവിശ്വാസം ഇല്ലാത്തവരാണ്.
2007 മുതല്‍ കത്തോലിക്കരുടേയും പ്രോട്ടസ്റ്റന്റുകാരുടെയും എണ്ണം 3 മുതല്‍ 5 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സമൂഹത്തിന്റെ ഇവാഞ്ചലിക്കല്‍ വിഹിതവും ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്.

മതം വെച്ചുമാറലിലൂടെയാണ് ഇവര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. കത്തോലിക്കരായി കാണിച്ച 13 ശതമാനം അമേരിക്കക്കാര്‍ അതില്‍ നിന്ന് മാറുമ്പോള്‍ 2 ശതമാനമാണ് കത്തോലിക്കാവിശ്വാസം സ്വീകരിക്കുന്നത്.

“അതിനര്‍ത്ഥം ഓരോ കത്തോലിക്കാ പരിവര്‍ത്തനത്തിനും ഒപ്പം 6 പേര്‍ കത്തോലിക്കരല്ലാതാകുന്നുവെന്നാണ്,” സ്മിത്ത് പറയുന്നു. മതവിശ്വാസം മാറുന്നതോടെ ആളുകളെ നഷ്ടപ്പെടുന്ന മറ്റൊരു കൂട്ടവുമില്ല.

2007ലെക്കാള്‍ മൂന്നു മില്യന്‍ കത്തോലിക്കരാണ് എണ്ണത്തില്‍ കുറഞ്ഞിരിക്കുന്നത്. കത്തോലിക്കരുടെ ശതമാനം താരതമ്യേന കുറയാതെ നില്‍ക്കുന്നുണ്ടെങ്കിലും കത്തോലിക്കരുടെ വീഴ്ചയുടെ തുടക്കമാവും നമ്മള്‍ ഇപ്പോള്‍ കാണുന്നതെന്ന് സ്മിത്ത് പറയുന്നു.

2007ലേതിനെക്കാള്‍ ഏതാണ്ട് അഞ്ചു മില്യന്‍ ആണ് പ്രൊട്ടസ്റ്റന്‍റുകാരുടെ എണ്ണത്തില്‍ കുറഞ്ഞിരിക്കുന്നത്. 10 ശതമാനം അമേരിക്കക്കാരും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലാണ് വളര്‍ന്നിരിക്കുന്നത്. എന്നാല്‍ 6 ശതമാനം മാത്രമാണ് ഈ മതവിശ്വാസം സ്വീകരിച്ചത്.

ഇവാഞ്ചലിക്കല്‍ പ്രോട്ടസ്റ്റന്‍റുകാര്‍ക്കാണ് കൊഴിഞ്ഞുപോക്ക് കുറവുള്ളത്. ഒരാള്‍ വിശ്വാസം ഉപേക്ഷിക്കുമ്പോള്‍ 1.2 ആള്‍ ഈ വിശ്വാസം സ്വീകരിക്കുന്നു എന്ന കണക്കാണ് കാണാനാവുക.

3. ഒരു മതവിശ്വാസവുമില്ലാത്തവര്‍ കൂടുതലായി മതേതരത്വം സ്വീകരിക്കുന്നു.
മതവിശ്വാസങ്ങള്‍ ഇല്ലാത്തവരില്‍ മതത്തോട് സംശയമുള്ളവരും നിരീശ്വരവാദികളും ഒന്നിലും വിശ്വാസമില്ല എന്ന് പറയുന്നവരും ഒക്കെ പെടും. ഇവരില്‍ 31 ശതമാനവും തങ്ങളെ നിരീശ്വരവാദികള്‍ എന്നോ മതത്തോട് സംശയമുള്ളവര്‍ എന്നോ ആണ് വിശേഷിപ്പിക്കുക.

“മതം പ്രധാനമാണ് എന്ന് കരുതുന്നയാളുകള്‍ എണ്ണത്തില്‍ കുറയുന്നതാണ് ഇപ്പോള്‍ കാണാനാകുന്നത്”, സ്മിത്ത് പറയുന്നു. “മതവിശ്വാസമില്ലാത്തവര്‍ വളരുന്നതല്ല, അവര്‍ വളരുമ്പോള്‍ അവര്‍ കൂടുതല്‍ മതേതരരാകുന്നതാണ് സംഭവിക്കുന്നത്.”

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുതിര്‍ന്ന തലമുറകളില്‍ പെടുന്നവരും കൂടുതലായി സംഘടിത മതത്തെ ഉപേക്ഷിക്കുന്നു. ബേബി ബൂമര്‍സിനിടയില്‍ ഏതാണ്ട് 17 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് മതവിശ്വാസമില്ല എന്ന് ഇപ്പോള്‍ പറയുന്നു. 2007ല്‍ ഇത് 14 ശതമാനമായിരുന്നു.

“മുന്‍കാലവിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോകുന്നുണ്ട്. ഇത് പ്രധാനമാണ്”, സ്മിത്ത് പറയുന്നു.

വെളുത്തവരില്‍ 24 ശതമാനവും സ്പാനിഷ് ആളുകളില്‍ 20 ശതമാനവും കറുത്തവര്‍ 18 ശതമാനവുമാണ് മതവിശ്വാസമില്ല എന്ന് പറയുന്നത്. മതവിശ്വാസത്തോടെ വളര്‍ന്നവരില്‍ നിന്ന് മതമില്ല എന്ന അവസ്ഥയിലെത്തിയവരുടെ ശതമാനം ഏഴുകൂടി 2007ല്‍ നിന്ന് 53 ശതമാനമായിട്ടുണ്ട്.

2014 ജൂണിനും സെപ്റ്റംബറിനുമിടയിലാണ് പ്യൂ സര്‍വേ നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍