UPDATES

ട്രെന്‍ഡിങ്ങ്

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് നിഷേധിക്കപ്പെട്ട നഗരത്തിന് ശാപമോക്ഷം/വീഡിയോ

632 ദിവസങ്ങള്‍ക്കുശേഷം ചരചന്ദ്പൂരില്‍ ആ ഒമ്പത് മൃതദേഹങ്ങളും അടക്കം ചെയ്തു

മൃതദേഹങ്ങള്‍ സംസ്‌കാരിക്കുന്നത് നിഷേധിക്കപ്പെട്ട നഗരം; ചുരാചന്ദ്പൂരിന് അങ്ങനെയൊരു ശാപം ഭരണകൂടം നല്‍കിയിരുന്നു. ഒടുവില്‍ രണ്ടുവര്‍ഷത്തിനുശേഷം, കൃത്യമായി പറഞ്ഞാല്‍ 632 ദിവസങ്ങള്‍ക്കുശേഷം ഈ മണിപ്പൂര്‍ നഗരത്തിന് അധികാരികള്‍ ശാപമോഷം നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ അനുമതി കിട്ടിയത്. 2015 ല്‍ നടന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ വലിയ വിശേഷത്തോടെ തന്നെ സംസ്‌കരിക്കപ്പെട്ടു.

2015 ഓഗസ്റ്റ് 31 നു മണിപ്പൂര്‍ നിയമസഭ പാസാക്കിയ മൂന്നു വിവാദ ബില്ലുകള്‍ ഹില്‍ ട്രൈബ്‌സില്‍പ്പെട്ടവരുടെ ഭൂമിയിടുമേലുള്ള അവകാശം എടുത്തു കളയുന്നതായിരുന്നു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നു. അതിന്റെ പ്രഭവകേന്ദ്രം ചുരചന്ദ്പൂര്‍ ആയിരുന്നു. ഈ പ്രതിഷേധത്തിലാണ് ഒമ്പതു പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഭരണകൂടം അനുവാദം നല്‍കിയില്ല. ഈ വിലക്ക് രണ്ടു വര്‍ഷത്തിനുമേല്‍ തുടര്‍ന്നു. ഒടുവില്‍ ഈ മാസം 10 നു സര്‍ക്കാരും ആദിവാസി നേതാക്കളും ഒപ്പുവച്ച ധാരണപത്രപ്രകാരമാണ് മൃതദേഹങ്ങള്‍ സംസ്‌കാരിക്കാന്‍ അനുവാദം വരുന്നത്. മേയ് 25 നു മൃതദേഹങ്ങള്‍ സംസ്‌കരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. മേയ് 24 നു വലിയ വിശേഷത്തോടെ തന്നെ ജനങ്ങള്‍ ഒമ്പതുപേരുടെയും മൃതദേഹങ്ങള്‍ ഒറ്റക്കുഴിയില്‍ സംസ്‌കരിച്ചു.

പക്ഷേ ഇതുകൊണ്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോ മറ്റുള്ള ജനങ്ങളോ ആശ്വസിക്കുന്നില്ല. തങ്ങളുടെ പ്രതിഷേധമല്ല സംസ്‌കരിക്കപ്പെട്ടതെന്നും രക്തസാക്ഷികളെ അപമാനിക്കാതിരിക്കാന്‍ മണ്ണിനുവേണ്ടിയുള്ള സമരം തുടരുമെന്നാണ് അവര്‍ പറയുന്നത്…

കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍