UPDATES

ട്രെന്‍ഡിങ്ങ്

സഭ വീണ്ടും പഴയ വഴിയില്‍; സ്ത്രീകളുടെ കാല്‍ കഴുകില്ലെന്ന നിലപാടിന് വിമര്‍ശനം

പുരുഷകേന്ദ്രീകൃതമായ ഒരു സഭയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാകില്ലെന്ന് സോണിയാ ജോര്‍ജ്

പെസഹ ദിവസം സ്ത്രീകളുടെ സ്ത്രീകളുടെ കാല്‍ കഴുകാനൊന്നും പറ്റില്ലെന്ന് സീറോ മലബാര്‍ സഭ. പഴയ രീതിയില്‍ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും കാല്‍ കഴുകിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. സഭയില്‍ പരിഷ്ക്കരണ നടപടികള്‍ കൊണ്ടുവരാനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനങ്ങള്‍ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനം കേരളത്തിലെ സഭ തുടരുകയാണ്.

ഈ വര്‍ഷം പെസഹ വ്യാഴ ദിവസം സ്ത്രീകളുടെയും കാല്‍ കഴുകണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം തള്ളിയാണ് സീറോ മലബാര്‍ സഭ കാല്‍ കഴുകല്‍ ശുശ്രൂഷ പരമ്പരാഗത ശൈലിയില്‍ തന്നെ മതിയെന്ന് സര്‍ക്കുലറില്‍ അറിയിച്ചത്. വിശ്വാസ സമൂഹത്തിന് മുഴുവന്‍ പ്രാതിനിധ്യം ലഭിക്കും വിധം സ്ത്രീകളും കന്യാസ്ത്രികളും രോഗികളുമടക്കം എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തി കാല്‍കഴുകല്‍ ശ്രുശ്രൂഷ നടത്തണമെന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തത്. എന്നാല്‍ പരമ്പരാഗത രീതി അനുസരിച്ച് പുരുഷന്മാരുടെയോ ആണ്‍കുട്ടികളുടെയോ മാത്രം കാല്‍ കഴുകിയാല്‍ മതിയെന്ന് ഇന്നലെ സീറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിശ്വാസികള്‍ക്കായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അറിയിക്കുകയായിരുന്നു.

കത്തോലിക്ക സഭയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന കാല്‍ കഴുകല്‍ വിവാദത്തില്‍ സഭയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകയായ സോണിയ ജോര്‍ജ്ജ് പറഞ്ഞു. പുരുഷകേന്ദ്രീകൃതമായ ഒരു സഭയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാകില്ലെന്നാണ് അവര്‍ പറഞ്ഞത്.

സ്ത്രീകളെ യാതൊരു വിധത്തിലും പരിഗണിക്കുന്ന സഭയല്ല കത്തോലിക്ക സഭ. അതേസമയം വിശ്വാസികളായ സ്ത്രീകള്‍ക്കും ഇതില്‍ യാതൊരു താല്‍പര്യവുമില്ലെന്നും സോണിയ പറഞ്ഞു. മാരമണ്‍ കണ്‍വെന്‍ഷനില്‍ രാത്രി കാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ താന്‍ സംസാരിച്ചപ്പോള്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണമെന്നായിരുന്നു അവരുടെ പക്ഷം. ബിഷപ്പ് പറയുന്നതാണ് സഭാവിശ്വാസികളായ സ്ത്രീകള്‍ക്ക് എല്ലാമെന്നും അതിനപ്പുറം അവര്‍ക്കൊന്നും വേണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍