UPDATES

സയന്‍സ്/ടെക്നോളജി

1984ന് സ്വാഗതം! നിങ്ങളുടെ ടിവിയില്‍, ഫോണില്‍, കാറില്‍ ഇനി സിഐഎ നുഴഞ്ഞുകയറും

സിഐഎയുടെ പുത്തന്‍ ഹാക്കിംഗ് പദ്ധതികള്‍ ഞെട്ടിക്കുന്നത്; വെളിപ്പെടുത്തലുമായി വിക്കിലീക്ക്സ്

ജോര്‍ജ്ജ് ഓര്‍വലിന്റെ സുപ്രസിദ്ധമായ 1984 എന്ന നോവല്‍ ഇപ്പോള്‍ ഒരു സാങ്കല്‍പിക കഥയ്ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു.

അമേരിക്കയുടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ രഹസ്യരേഖകള്‍ ഭീതിതമായ ചിത്രത്തെയാണ് വരച്ചുകാട്ടുന്നത്: നിങ്ങളുടെ ആപ്പിള്‍ ഫോണ്‍ അല്ലെങ്കില്‍ ഏതെങ്കിലും ആന്‍ഡ്രോയ്ഡ് ഫോണ്‍ അതുമല്ലെങ്കില്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സ്മാര്‍ട്ട് ഫോണുകള്‍, നിങ്ങളുടെ സാംസങ്ങ് ടിവി എന്നിവ അവര്‍ക്ക് ഒരു നിശ്ചേതന കേള്‍വി സംവിധാനം ഉപയോഗിച്ച് തുറക്കാന്‍ സാധിക്കും. ഒരു കാറിന്റെ സോഫ്‌റ്റ്വെയര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാനും അതിനെ ഒരു മരണയന്ത്രമാക്കി മാറ്റാനും അവര്‍ക്ക് സാധിച്ചേക്കും.

ചൊവ്വാഴ്ച വിക്കിലീക്‌സ് പുതിയ വെളിപ്പെടുത്തലുകളുടെ പരമ്പര ആരംഭിച്ചു. യുഎസ്, യൂറോപ്പ് എന്നിവടങ്ങളിലെ പ്രധാന കമ്പനികളുടെ ഒരു വലിയ നിര ഉല്‍പന്നങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ ശേഷിയുള്ള അതിന്റെ പ്രച്ഛന്ന ഹാക്കിംഗ് പദ്ധതികള്‍, അതിന്റെ മാല്‍വെയര്‍ ആയുധങ്ങള്‍, ഡസന്‍കണക്കിന് ‘സീറോ ഡേ’ സായുധീകൃത ചൂഷകര്‍, എന്നിവയുടെ സാധ്യതകളും ദിശയും അവതരിപ്പിക്കുന്ന സിഐഎയുടെ ‘ഇയര്‍ സീറോ’ എന്ന് വിളിക്കപ്പെടുന്ന ഫയലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

വിര്‍ജീനിയയിലെ ലാംഗ്ലെയിലുള്ള സിഐഎയുടെ സെന്റര്‍ ഫോര്‍ സൈബര്‍ ഇന്റലിജന്‍സ് (സിസിഐ) എന്ന സ്ഥാപനത്തിന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട, അതീവ സുരക്ഷ ശൃംഖലയില്‍ നിന്നുള്ള 8,761 രേഖകളും ഫയലുകളും അടങ്ങുന്നതാണ് ‘ഇയര്‍ സീറോ.’
അതിന്റെ ഹാക്കിംഗ് ആയുധപ്പുരയിലെ മാല്‍വയര്‍, വൈറസുകള്‍, ട്രോജനുകള്‍, സായുധീകരിച്ച ‘സീറോ ഡേ’ ചൂഷകര്‍, മാല്‍വെയറുകളുടെ റിമോട്ട് കണ്‍ട്രോള്‍ സംവിധാനങ്ങള്‍, അനുബന്ധ രേഖകള്‍ തുടങ്ങിയവയില്‍ ഭൂരിപക്ഷത്തിന്റെയും നിയന്ത്രണം സിഐഎയ്ക്ക് അടുത്ത കാലത്ത് നഷ്ടപ്പെട്ടിരുന്നു എന്നതാണ് കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നത്. നിരവധി നൂറുകണക്കിന് ദശലക്ഷം കോഡുകള്‍ അടങ്ങിയ ഈ അസാധാരണ ശേഖരണം ലഭിച്ചയാള്‍ക്ക് സിഐഎയുടെ അതേ ഹാക്കിംഗ് ശേഷി തന്നെ ലഭിക്കുന്നു. ഇത് നിയമവിരുദ്ധമായ രൂപത്തില്‍ യുഎസ് സര്‍ക്കാരിന്റെ ഹാക്കര്‍മാര്‍ക്കും കരാറുകാര്‍ക്കും വിതരണം ചെയ്യുകയും അതില്‍ ഒരാള്‍ ഇതിന്റെ ഒരു ഭാഗം വിക്കിലീക്കിസിന് ചോര്‍ത്തുകയും ചെയ്തതാണ് എന്ന് വേണം വിചാരിക്കാന്‍.

2016 അവസാനത്തോടെ, സിസിഐയ്ക്ക് 5000 രജിസ്റ്റര്‍ ചെയ്ത ഉപയുക്താക്കാളായി. അവര്‍ ആയിരത്തിന് മുകളില്‍ ഹാക്കിംഗ് സംവിധാനങ്ങളും ട്രോജനുകളും വൈറസുകളും മറ്റ് ‘സായുധീകരിച്ച’ മാല്‍വെയറുകളും സംഭാവന ചെയ്യുകയും ചെയ്തു. ഫേസ്ബുക്ക് നടത്തുന്നതിന് വേണ്ടതിനേക്കാള്‍ കൂടതല്‍ കോഡുകള്‍ സിഐഎയുടെ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തരത്തില്‍ അതിന്റെ സ്ഥാപനത്തിന്റെ വ്യാപ്തി 2016 ഓടെ വിസ്തൃതമായി.

‘സൈബര്‍ ‘ആയുധങ്ങള്‍’ വികസിപ്പിക്കുന്നതില്‍ അതീവ ഗുരുതരമായ വ്യാപന അപകടം നിലനില്‍ക്കുന്നുണ്ട്. അതിനെ നിയന്ത്രിക്കാനുള്ള ശേഷിയില്ലായ്മയില്‍ നിന്നും ഉത്ഭവിക്കുന്ന ഇത്തരം ‘ആയുധങ്ങളുടെ’ അനിയന്ത്രിത വ്യാപനത്തോടൊപ്പം അതിന്റെ കമ്പോള മൂല്യവും കൂടി സമഞ്ജസിക്കുന്നതിനെ ആഗോള ആയുധ വ്യാപരവുമായി താരതമ്യം ചെയ്യാന്‍ സാധിക്കും. പക്ഷെ ‘സീറോ ഇയറിന്റെ’ പ്രാധാന്യം സൈബര്‍ യുദ്ധവും സൈബര്‍ സമാധാനവും തമ്മിലുള്ള തിരഞ്ഞെടുപ്പുകളുടെ അപ്പുറത്തേക്ക് വളരുന്ന ഒന്നാണ്. രാഷ്ട്രീയ, നിയമ, ഫോറന്‍സിക് കാഴ്ചപ്പാടുകളില്‍ നിന്നും പരിശോധിക്കുമ്പോഴും ഈ വെളിപ്പെടുത്തലുകള്‍ അസാധാരണമാണ്.’

യുണൈറ്റഡ് കിംഗ്ഡത്തിന്റെ എം15/ബിടിഎസ്എസുമായി സഹകരിച്ചുകൊണ്ട് വികസിപ്പിച്ചതാണ് സാംസങ് സ്മാര്‍ട്ട് ടിവിക്കെതിരായ ആക്രമണം. ആക്രമണം നടക്കുന്നതോടെ ലക്ഷ്യമിടപ്പെട്ട ടിവി ഒരു വ്യാജ ഓഫ് മോഡിലേക്ക് പോകുകയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ടിവി പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ഉടമസ്ഥനെ തെറ്റിധരിപ്പിക്കാന്‍ സാധിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ‘വീപ്പിംഗ് എഞ്ചല്‍’ എന്ന മാല്‍വെയര്‍ പ്രവര്‍ത്തിക്കുക. ഇങ്ങനെ വ്യാജ ഓഫ് മോഡിലായിരിക്കുമ്പോള്‍ ടീവി ഒരു വൈറസായി മാറുകയും മുറിയില്‍ നടക്കുന്ന സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്യുകയും അത് സിഐഎയുടെ രഹസ്യ സര്‍വറിലേക്ക് അയയ്ക്കുകയും ചെയ്യും.

ആധുനിക കാറുകളിലും ട്രക്കുകളിലും പ്രവര്‍ത്തിക്കുന്ന വാഹന നിയന്ത്രണ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ 2014 ഒക്ടോബര്‍ മുതല്‍ സിഐഎ ആരംഭിച്ചതായി ഈ രേഖകള്‍ പറയുന്നു. ഇത്തരം നിയന്ത്രണങ്ങളുടെ ലക്ഷ്യം വ്യക്തമാക്കപ്പെട്ടിട്ടില്ലെങ്കിലും, ഏകദേശം തെളിയിക്കപ്പെടാനാവാത്ത വിധത്തിലുള്ള കൊലപാതകങ്ങള്‍ നടത്താന്‍ അത് സിഐഎയ്ക്ക് ശേഷി നല്‍കും.

സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്നതിനുള്ള നിരവധി വഴികളാണ് സിഐഎയുടെ മൊബൈല്‍ ഡിവൈസസ് ബ്രാഞ്ച് (എംഡിബി) വികസിപ്പിച്ചിരിക്കുന്നത്. ആക്രമിക്കപ്പെട്ട ഫോണുകള്‍, ഉപയുക്താവിന്റെ ഭൗമസ്ഥാനവും വാചിക, എഴുത്ത് ആശയവിനിമയങ്ങളും സിഐഎയ്ക്ക് ചോര്‍ത്തി നല്‍കും എന്ന് മാത്രമല്ല അതിന്റെ കാമറയും മൈക്രോഫോണും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യാം.

അവ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ‘ഹാക്ക്’ ചെയ്യുന്നതോടെ അതില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ്ആപ്പ്, സിഗ്നല്‍, ടെലിഗ്രാം, വീബോ, ക്ലോക്മാന്‍ എന്നിവയുടെ രഹസ്യകോഡുകളെ മറികടക്കാനും ശബ്ദദ, സന്ദേശ ഗതാഗത നിയന്ത്രിക്കാനും മൊബൈല്‍ കടന്നുകയറ്റ സങ്കേതങ്ങള്‍ സിഐഎയ്ക്ക് ശേഷി നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍