UPDATES

വായിച്ചോ‌

ഗോഡ്സെയുടെ മൊഴി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍

ഗോഡ്‌സെയുടെ മൊഴിയുടെ പൂര്‍ണ രൂപവും മറ്റ് കോടതി രേഖകളും പുറത്ത് വിടണമെന്നാണ് നാഷണല്‍ ആര്‍കൈവ്‌സ് ഓഫ് ഇന്ത്യയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെ കോടതിയില്‍ നല്‍കിയ മൊഴി പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി). ഗോഡ്‌സെയുടെ മൊഴിയുടെ പൂര്‍ണ രൂപവും മറ്റ് കോടതി രേഖകളും പുറത്ത് വിടണമെന്നാണ് നാഷണല്‍ ആര്‍കൈവ്‌സ് ഓഫ് ഇന്ത്യയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആധികാരികത തീര്‍ച്ചപ്പെടാത്ത വിധമുള്ള ഗോഡ്‌സെയുടെ മൊഴിപ്പകര്‍പ്പ് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇത് പല തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇട നല്‍കുന്നതാണ്. ഈ സാഹചര്യത്തിലാണ് മൊഴി പുറത്ത് വിടാന്‍ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യുലുവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവ് ശേഖരിക്കാന്‍ ഉപയോഗിച്ച മാര്‍ഗങ്ങള്‍ സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനത്തിനും ഹിന്ദു – മുസ്ലീം ഐക്യത്തിനും വേണ്ടിയുള്ള ഗാന്ധിയുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ ഗാന്ധിയെ ഭൗതികമായി ഇല്ലാതാക്കുന്നതിലൂടെ മാത്രമല്ല, അദ്ദേഹത്തിന്റെ ആശയങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിലൂടെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇടവരരുതെന്ന് സിഐസി അഭിപ്രായപ്പെട്ടു. അതേസമയം ഗോഡ്‌സെയോട് വിയോജിപ്പുള്ളപ്പോള്‍ തന്നെ ഗോഡ്‌സെയുടെ അഭിപ്രായങ്ങളും നിലപാടുകളും പൊതുസമൂഹം അറിയണം. ഈ അഭിപ്രായം ഒരു തരത്തിലും ഗാന്ധി വധത്തിന് ന്യായീകരണമാകുന്നില്ല. ഗോഡ്‌സെയുടെ മൊഴിപ്പകര്‍പ്പ് സംബന്ധിച്ച വിവരങ്ങള്‍ ഡല്‍ഹി പൊലീസില്‍ നിന്ന് തേടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ശ്രീധര്‍ ആചാര്യുലു ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഎ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി സര്‍വകലാശാലയോട് ആചാര്യുലു ആവശ്യപ്പെട്ടിരുന്നു.

വായനയ്ക്ക്: https://goo.gl/xyqUxR

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍