UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൌന്ദര്യം വേട്ടയാടുമ്പോള്‍; സിന്‍ഡി ക്രോഫോര്‍ഡിന്റെ ചോര്‍ന്ന ചിത്രം ഉയര്‍ത്തിയ പുകിലുകള്‍

Avatar

ലോനേ ഓ’നീല്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിന്‍ഡി ക്രോഫോര്‍ഡിന്റെ  കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ  ഫോട്ടോഷോപ്പിംഗ്  നടത്താത്ത  ഒരു ചിത്രം  സൌന്ദര്യവും   പ്രായവും തമ്മിലുള്ള  ബന്ധത്തെ കുറിച്ചുള്ള പാരമ്പര്യ സങ്കല്‍പ്പങ്ങളെ തച്ചുടക്കാന്‍ കഴിയുന്ന  ഒന്നായിരുന്നു.  80 കളിലെ ഏറ്റവും പ്രശസ്ത മോഡല്‍ ആണ് ഇത്തരം നടപടിക്കു തുടക്കമിട്ടത് എന്നതും ശ്രദ്ധേയം. 

2013 ഡിസംബറില്‍ നടന്ന മേരി ക്ലാരേയുടെ ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട് ആരോ പുറത്തു വിട്ട ഫോട്ടോ ആണ് ഇപ്പോള്‍ ചര്‍ച്ചക്ക് പശ്ചാത്തലമായിരിക്കുന്നത്. വായ അല്പം തുറന്നു, കാലുകള്‍ അല്പം വളച്ചു നഗ്നമായ അരക്കെട്ടില്‍ കൈകള്‍ ഊന്നിയ പ്രശസ്തമായ ആ നില്‍പ്പ് തന്നെ ആണ് ഈ ഫോട്ടോയിലും. അമ്പതിന്റെ പടിവാതിലില്‍ നില്‍ക്കുന്ന  ക്രോഫോര്‍ഡിന്റെ സമപ്രായക്കാര്‍ എല്ലാം തന്നെ വാര്‍ധക്യത്തെ പുല്‍കി കഴ്ഞ്ഞിരിക്കുന്നു. മുഖത്തെ യൌവനം മാഞ്ഞു തുടങ്ങിയിരിക്കുന്നു. എന്നാല്‍ ക്രോഫോര്‍ഡ് ഇപ്പോഴും തന്റെ ശരീരം സുന്ദരമായി സൂക്ഷിച്ചിരിക്കുന്നു. എന്നാല്‍ അവരുടെ തൊലിയിലെ ചുളിവുകള്‍ തന്റെ നീണ്ട അമ്പതു കൊല്ലത്തെ ജീവിതം രേഖപ്പെടുത്തുന്നുണ്. 

‘ഇത് തികച്ചും യഥാര്‍ത്ഥമാണ്. ഇത് ആത്മാര്‍ഥമായതും , സുന്ദരവുമാണ്.’ ഫോട്ടോ പ്രസിദ്ധീകരിച്ച മാസിക അതിന്റെ വെബ്‌സൈറ്റില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. ഈ ഫോട്ടോ ആര് പുറത്തു വിട്ടതാണെങ്കിലും  ഇത് ഒരു നവ്യമായ അനുഭൂതി പകരുന്നു. ക്രോഫോര്‍ഡിനെ നമുക്കെല്ലാം ഇഷ്ടമാണ്. അവരെ ഇത്തരത്തില്‍ കാണുന്നതിലൂടെ അവരോടുള്ള ഇഷ്ടവും ബഹുമാനവും കൂടുന്നു.

അവരുടെ ഈ ഫോട്ടോ വെറും ഇഷ്ടം മാത്രം ജനിപ്പിക്കുന്ന ഒന്നല്ല. അതിനു മറ്റു പല പ്രധാന വശങ്ങള്‍ കൂടി ഉണ്ട്. ഈ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ എന്റെ പ്രതികരണം എന്തായിരുന്നു എന്നെനിക്കു നല്ല ഓര്‍മയുണ്ട്. ഇത്തരത്തിലൊരു ചിത്രം പ്രസിദ്ധീകരിക്കാന്‍ സ്വതവേ ക്രോഫോര്‍ഡിനെ പോലെ ഒരു മോഡല്‍ സമ്മതിക്കണം എന്നില്ല. ഈ മാസിക വാങ്ങുന്നവരും കാണാന്‍ ആഗ്രഹിക്കുന്നത് ഇത്തരത്തിലുള്ള ഒരു ചിത്രം ആയിരിക്കുകയുമില്ല.

ഒരു മദ്ധ്യവയസ്കയുടെ സൌന്ദര്യത്തിന്റെയും, അഭിലാഷത്തിന്റെയും, സമ്പൂര്‍ണതയുടെയും  ഒരു അളവുകോല്‍ നിശ്ചയിക്കാന്‍ ക്രോഫോര്‍ഡിന്റെ ഈ ചിത്രം നമ്മെ പ്രേരിപ്പിക്കുന്നു.

ക്രോഫോര്‍ഡിനു നാല്പത് വയസുള്ളപ്പോള്‍ ഒരു അഭിമുഖത്തില്‍ അവര്‍ ഇങ്ങനെ പറഞ്ഞു, “സിന്‍സി ക്രോഫോര്‍ഡ് എന്ന മോഡല്‍  തന്നെ ആയി  ഉറക്കമുണരാന്‍ എനിക്ക് താല്പര്യമില്ല. എപ്പോഴും സുന്ദരി ആയിരിക്കുക എന്ന പ്രതീക്ഷ നിലനിര്‍ത്തുക എന്നത് ഭാരിച്ച ഒരു ഉത്തരവാദിത്തമാണ്. അതെന്നെ വേട്ടയാടുന്നു.”

ഈ ചിത്രത്തില്‍ പോലും അവര്‍ എത്ര സുന്ദരിയാണ്. ഒരു പാര്‍ട്ടി വെയര്‍ അണിഞ്ഞാല്‍ അവര്‍ പാര്‍ട്ടിയിലെ താരമായി മാറുന്നു. ഒരു ബിക്കിനി ഇട്ടാലോ… എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് പോലെ, അവരുടെ ഏറ്റവും സൂക്ഷ്മമായ ഒരു അപൂര്‍ണതയെ ചൊല്ലി ആണ് നമ്മള്‍ ഇപ്പോള്‍ വാദിക്കുന്നത് തന്നെ.

എത്ര തന്നെ പണിപ്പെട്ടാലും പോര എന്ന് യുവതികളോട് പറയുന്ന ഒരു സമൂഹത്തില്‍ ആണ് ഇത്തരത്തില്‍ ഒരു ചിത്രത്തിലൂടെ തന്റേതായ നിലപാടുകള്‍ അവര്‍ മുന്നോട്ടു വയ്ക്കുന്നത്.

ക്രോഫോര്‍ഡിനെ ന്യായീകരിക്കാന്‍ ഒരുങ്ങുമ്പോഴൊക്കെ എന്റെ മനസ്സില്‍ തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്. ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ വരിയില്‍ നില്‍കുമ്പോള്‍ മുന്നില്‍ നീന്തല്‍ വേഷം ധരിച്ച ഒരു പെണ്‍കുട്ടി എന്നോട് പറഞ്ഞു “അവരുടെ  തോളിനും മുലകള്‍ക്കും ഇടക്കുള്ള ഭാഗത്തെ “കൊഴുപ്പ്” കുറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അവരെന്ന്. എന്നാല്‍ എനിക്ക് നോക്കിയിട്ട് അവിടെ ഒരു തുള്ളി കൊഴുപ്പിന്റെ ആധിക്യം പോലും കാണാന്‍ ആയില്ല. നിങ്ങള്‍ എങ്ങനെ ആണോ ഉള്ളത് അതില്‍ തന്നെ സുന്ദരിയാണ്‌ എന്ന് സ്ത്രീകളോടും പെണ്‍കുട്ടികളോടും പറഞ്ഞിട്ട് യാതൊരു പ്രയോജനവും ഇല്ല. ഒന്ന് ശ്രദ്ധിക്കുക; കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ സൌന്ദര്യ വര്‍ധക വസ്തുക്കളുടെ വില്‍പ്പന 11.2  ബില്ല്യന്‍ ഡോളര്‍ ആയിരുന്നു എന്നാണു എന്‍പിഡി ഗ്രൂപ്പിന്റെ മാര്‍ക്കറ്റ്‌ റിസര്‍ച് കണക്കുകള്‍ പറയുന്നത്.

ഈ ഫോട്ടോയില്‍ ക്രോഫോര്‍ഡിനെ കാണാന്‍ അത്ര മോശം ഒന്നും ഇല്ല എന്ന് ഒരു വക്തി ട്വീറ്റ് ചെയ്തിരിക്കുന്നു. സത്യത്തില്‍ ഈ രംഗത്തുള്ള ആരും അതി സുന്ദരികളോ സുന്ദരന്‍മാരോ ആയിരിക്കണം എന്നില്ല. വെളിച്ച ക്രമീകരണവും മേക്അപ്പും ആണ് പലരുടെയും സൌന്ദര്യമായി നാം തെറ്റിദ്ധരിക്കുന്നതു.  ഈ സൌന്ദര്യത്തെ നമ്മില്‍ പുന: സൃഷ്ടിക്കാനാണ് പലരും ശ്രമിക്കുന്നത് എന്നതാണ് ഇതിലെ വൈരുദ്ധ്യം.

ഇതേ സമൂഹത്തിന്റെ ഭാഗം തന്നെ ആയിരുന്നു ക്രോഫോര്‍ഡും. നിങ്ങള്‍ ആഗ്രഹിക്കുന്നതു എന്താണോ അതാവും അല്ലെങ്കില്‍ അതിനു വേണ്ടി ആകും നിങ്ങള്‍ പരിശ്രമിക്കുക. ഈ ചിത്രം പക്ഷെ ഒരു തരത്തില്‍  പറഞ്ഞാല്‍ ഇതിനെല്ലാം എതിരെ ഇറങ്ങിയ ഒന്നാണ്. ഈ ചിത്രം ക്രോഫോര്‍ഡ് കാണും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

ഈ ഘട്ടത്തില്‍ സ്ത്രീപക്ഷവാദത്തിന്റെ സഹായം വേണ്ടിവരും എന്നാണ് തനിക്കു തോന്നുന്നതെന്ന് സെന്റ്രിക് ടി വി  എഡിടോറിയല്‍ ബ്രാന്‍ഡ്‌ മാനേജറും ഇമേജ് അനലിസ്റ്റും ആയ മിഷേല്‍ ആഞ്ജല പറയുന്നു.

“ഇത് സ്ത്രീത്വത്തിന്റെ മറ്റൊരു ഘട്ടം ആണ്. ഇത് അവര്‍ സ്വന്തം സ്വത്വത്തിന്റെ ഭാഗം ആക്കുക തന്നെ വേണം. ഇത് അവരെ കൂടുതല്‍ ആഴത്തിലുള്ള ആകര്‍ഷകമായ , സങ്കീര്‍ണമായ ഒരു തലത്തിലേക്ക് എത്തിക്കുമെങ്കില്‍ കൂടി.” ഡേവിസ് പറഞ്ഞു. 

ഈ വിഷയത്തില്‍ ഒരു പരസ്യപ്രതികരണത്തിന് ക്രോഫോര്‍ഡ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ അവരുടെ ഒരു ജീവിത പങ്കാളി  റാന്‍ഡെ ഗെര്ബെര്‍ അവര്‍ ബിക്കിനി വേഷത്തില്‍ ഒരു കടപ്പുറത്ത് ബഞ്ചില്‍ വിശ്രമിക്കുന്ന ഒരു ഫോട്ടോ പ്രണയ ദിനത്തില്‍  ട്വീറ്റ് ചെയ്തു.

ഫോട്ടോഷോപ്പിംഗ്‌ നടത്താത്ത ഫോട്ടോ കാണിച്ചു കൊടുത്ത് അവരോടു ഇങ്ങനെ പറയണം എന്ന് എനിക്ക് തോന്നി. ” എന്റെ പ്രിയപ്പെട്ടവളെ ഇത് നോക്കുക; ഇങ്ങനെയാണ് നീ ; ഇതാണ് നീ; ഇതിനെ നീ പരിഷ്കരിച്ചു കൂടുതല്‍ സുന്ദരമാക്കേണ്ടതില്ല. ഇതില്‍ തന്നെ നീ എത്ര സുന്ദരമാണ്.”

ഇങ്ങനെയോക്കെ ഒരു പക്ഷെ അവരും ചിന്തിക്കുന്നുണ്ടാകും. പക്ഷെ, സൌന്ദര്യ വിപണി ഇങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്യേണ്ടതിന്റെ ആവശ്യം ഉണ്ട്. വീണ്ടും വീണ്ടും പറയേണ്ടതിന്റെ ആവശ്യം ഉണ്ട്.

അതിനു പകരം കാര്യങ്ങള്‍ മറ്റൊരു രീതിയിലാണ്‌ പോകുന്നത്. നിങ്ങളെ പൊതു സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട രീതിക്ക് വിഭിന്നമായി ആണ് ഈ ഫോട്ടോ പുറത്തു വന്നത്. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ നിരന്തരം യുദ്ധം ചെയ്യുന്നവര്‍ക്ക് ഉള്ള ഒരു ശുഭ സൂചനയാണിത്. ക്രോഫോര്‍ഡിനും അതറിയാം. ഒരു പക്ഷെ ഒരിക്കലും ഇരവത്കരിക്കപ്പെടില്ല എന്ന വിശ്വാസത്തില്‍ ആകാം അവരിതിനു മുതിര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍