UPDATES

സിനിമാ വാര്‍ത്തകള്‍

വിമന്‍ ഇന്‍ കളക്ടീവിന്റെയോ വനിതാ സംഘടനകളുടെയോ ആവശ്യമില്ലെന്ന് നടി ശ്വേത മേനോന്‍

‘വിമന്‍ കളക്ടീവിന്റെ ആവശ്യം എനിക്കില്ല. സ്വയം പോരാടാന്‍ എനിക്കറിയാം’-ശ്വേത മേനോന്‍

വിമന്‍ ഇന്‍ കളക്ടീവിന്റെയോ വനിതാ സംഘടനകളുടെയോ ആവശ്യം തനിക്കില്ലെന്ന് നടി ശ്വേത മേനോന്‍. ‘വിമന്‍ കളക്ടീവിന്റെ ആവശ്യം എനിക്കില്ല. സ്വയം പോരാടാന്‍ എനിക്കറിയാം. ചിലകാര്യങ്ങളില്‍ സ്വന്തം നിലപാടിനായി സ്വയം പോരാടണം’ എന്നാണ് തരം പറഞ്ഞത്. കൂടാതെ മലയാള സിനിമാ അഭിനേതാകളുടെ സംഘടന ‘അമ്മ’ മികച്ച പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

പുതിയതായി രൂപീകരിച്ച മലയാള സിനിമയിലെ വനിത സംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ കഴിഞ്ഞ ദിവസങ്ങളില്‍ പല നടിമാരും സിനിമമേഖലയിലെ സ്ത്രീകളും താല്‍പര്യമില്ല എന്ന നിലപാടുമായി വന്നിരുന്നു. ലക്ഷ്മിപ്രിയ, മംമ്ത മോഹന്‍ദാസ്,മിയ, ഭാഗ്യലക്ഷ്മി, പാര്‍വതി മാല തുടങ്ങിയവര്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ വിമര്‍ശനങ്ങളും അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍