UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാല്‍, ടൊവീനോ, മഞ്ജു വാര്യര്‍, ഐശ്വര്യ ലക്ഷ്മി: ചലച്ചിത്ര പുരസ്‌കാരത്തിന് കനത്ത പോരാട്ടം

ഒടിയനിലെ അഭിനയത്തിനാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കുമാര്‍ സാഹ്നി അധ്യക്ഷനായ ജൂറിയാണ് ഇക്കുറി അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. നടന്മാരില്‍ മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്ജ്‌, ടൊവിനോ തോമസ് എന്നിവരും നടിമാരില്‍ മഞ്ജു വാര്യര്‍, അനു സിത്താര, നസ്രിയ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയന്‍, എസ്തര്‍ എന്നിവരുമാണ് സാധ്യതാ പട്ടികയിലുള്ളത്. എന്നാല്‍ ഈ പട്ടിക ഔദ്യോഗികമല്ല. ഇതൊരു സാധ്യതാ പട്ടിക മാത്രമാണ്.

ഒടിയനിലെ അഭിനയത്തിനാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും പരിഗണിക്കപ്പെടുന്നു. വരത്തന്‍, ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഫഹദ് ഫാസില്‍ പട്ടികയില്‍ ഇടംപിടിച്ചത്. കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളാണ് ടൊവീനോയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ജോസഫിലെ അഭിനയത്തിന് ജോജുവിനെയും പരിഗണിച്ചേക്കും.

ആമിയാണ് മഞ്ജു വാര്യരുടെ സിനിമ. വരത്തനിലെ അഭിനയത്തിലൂടെ ഐശ്വര്യ ലക്ഷ്മി പ്രതീക്ഷ നല്‍കുന്നു. കൂടെയിലെ അഭനയത്തിനാണ് നസ്രിയയെ പരിഗണിക്കുന്നത്. ഓള് എന്ന ചിത്രത്തിലെ അഭിനയത്തിന് എസ്തറിനെയും ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനു സിത്താരയെയും അവാര്‍ഡിന് പരിഗണിക്കുന്നു. കുപ്രസിദ്ധ പയ്യനിലെ അഭിനയത്തിന് നിമിഷ സജയന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ജയരാജ് സംവിധാനം ചെയ്ത രൗദ്രം, ശ്യാമപ്രസാദിന്റെ എ സണ്‍ഡേ, ഷാജി എന്‍ കരുണിന്റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ സിനിമകളാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡിനായി കാത്തിരിക്കുന്നത്. 104 സിനിമകളാണ് കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയത്. 100 ഫീച്ചര്‍ സിനിമകളും നാല് കുട്ടികളുടെ ചിത്രങ്ങളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍