UPDATES

സിനിമാ വാര്‍ത്തകള്‍

’96’ നെ മലയാളികള്‍ നെഞ്ചിലേറ്റി; 18 ദിവസം കൊണ്ട് കേരളത്തില്‍ നിന്നും ലഭിച്ചത് 7 കോടി രൂപ

ജാനു എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയിലെ ഏതാനും ഗാനങ്ങള്‍ ആലപിച്ചതിനൊപ്പം നായിക തൃഷക്കായി ശബ്ദം നല്‍കിയതും ഗായിക ചിന്മയി ആണ്.

വിജയ് സേതുപതി-തൃഷ ജോഡിയുടെ 96 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഗോള തലത്തില്‍ 50 കോടിയിലധികം രൂപയാണ് ഈ തമിഴ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് കേരളത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് മലയാളികള്‍ നല്‍കിയത്. 18 ദിവസം കൊണ്ട് നേടിയത് 7.02 കോടി രൂപയാണ് കേരളത്തില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത്.

അന്‍പത് ലക്ഷം രൂപ ചെലവിലാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്തത്. സിനിമയുടെ വിതരണാവകാശത്തിനും പ്രമോഷനും ആകെ ചെലവായ തുകയാണ് 50 ലക്ഷം രൂപ. ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ലാഭമാണ് ഈ ചിത്രത്തിലൂടെ വിതരണക്കാരന്‍ സ്വന്തമാക്കിയത്.

സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ മൃദുല്‍ വി. നാഥ്, സുധിര്‍ എന്നിവര്‍ ചേര്‍ന്ന് ആണ് 96 കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ആദ്യദിവസം കേരളത്തില്‍ 95 തിയറ്റുകളിലായിരുന്നു റിലീസ് ചെയ്തത്. രണ്ടാമത്തെ ആഴ്ച 106, മൂന്നാംവാരം പിന്നിട്ടപ്പോള്‍ 104. നൂറോളം തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.

ഛായാഗ്രാഹന്‍ പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 96. നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതി – പ്രേംകുമാര്‍ കൂട്ടുകെട്ട് വീണ്ടും ഈ സിനിമയിലൂടെ ഒരുമിച്ചു. അന്തര്‍മുഖനായ റാം എന്ന ഫൊട്ടോഗ്രാഫറുടെ റോളാണ് വിജയ്ക്ക്.

ജാനു എന്നാണ് തൃഷയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയിലെ ഏതാനും ഗാനങ്ങള്‍ ആലപിച്ചതിനൊപ്പം നായിക തൃഷക്കായി ശബ്ദം നല്‍കിയതും ഗായിക ചിന്മയി ആണ്. സിനിമക്ക് വേണ്ടി ഗോവിന്ദ് വസന്ത സംഗീതം നല്‍കിയ ഗാനങ്ങള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രണയിച്ചിരുന്ന റാമിന്റെയും ജാനുവിന്റെയും 22 വര്‍ഷത്തിന് ശേഷമുള്ള കൂടിക്കാഴ്ചയും ഒരു രാത്രി നടക്കുന്ന സംഭവങ്ങളുമാണ് 96.

പ്രണയം കൊണ്ട് മുറിവേറ്റവരായി നാം; 96 അല്ല 916 കാരറ്റ് കാതൽ!

“റൊമ്പ ദൂരം പോയിട്ടയാ റാം…”; “ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍…”; ഇതിലുണ്ട് 96

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍