UPDATES

സിനിമാ വാര്‍ത്തകള്‍

ഫഹദ്, ടോവിനോ, ആസിഫ് അലി; ‘വൈറസ്’ കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു

ചിത്രത്തിൽ രേവതി ആരോഗ്ര്യ മന്ത്രി കെ കെ ശൈലജയായി എത്തും, കോഴിക്കോട് ജില്ലാ കളക്ടർ യു.വി ജോസായി ടോവിനോ

കേരളത്തെ ബാധിച്ച നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ‘വൈറസ്’ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ ചിത്രികരണം ആരംഭിച്ചു.കളക്ടർ ശ്രീറാം സാംബശിവ റാവുവാണ് ആദ്യ ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കും.

ഫഹദ് ഫാസിലിന് പുറമേ വൻ താരനിര തന്നെയുണ്ട്.ടോവിനോ തോമസ്, ആസിഫ് അലി, ചെമ്പൻ വിനോദ്,ദിലീഷ് പോത്തൻ, പാർവതി തിരുവോത്, രമ്യ നബിശൻ,രേവതി ,റീമ കല്ലിങ്കൽ തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കുകൾ കാരണം നടൻ കാളിദാസ് ജയറാം ചിത്രത്തിൽ നിന്ന് പിന്മാറിയതായി റിപോർട്ടുകൾ ഉണ്ട്.

രാജീവ് രവി ആണ് ഛായാഗ്രഹണം. ചിത്രത്തിൽ രേവതി ആരോഗ്ര്യ മന്ത്രി കെ കെ ശൈലജയായി എത്തും.ടോവിനോ കോഴിക്കോട് ജില്ലാ കളക്ടർ യു.വി ജോസായി എത്തും. രോഗബാധിതരെ പരിശോധിക്കുന്നതിനിടയിൽ അന്തരിച്ച സിസ്റ്റർ ലിനിയെ റീമ കല്ലിങ്കൽ അവതരിപ്പിക്കും.

മുഹ്സിൻ പരാരി ,സക്കറിയ ,സുഹാസ് ,ഷറഫു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവിന്റെ തന്നെ നിർമ്മാണ കമ്പനിയായ ഓപിഎം നിർമിക്കുന്ന ചിത്രം വിഷു റിലീസായി തീയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍