UPDATES

സിനിമാ വാര്‍ത്തകള്‍

‘ആഭാസ’ത്തിന് സെന്‍സര്‍ കുരുക്ക്, ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് തരാമെന്ന്; ഔദാര്യം വേണ്ടെന്ന് അണിയറക്കാര്‍

സെന്‍സര്‍ ബോര്‍ഡ് നിലപാടിനെതിരേ റിവ്യു സമിതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം

ജുബിത്ത് നമ്രദത്ത് സംവിധാനം ചെയ്ത് റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ആഭാസം എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ കുരുക്ക്. ജനുവരി അഞ്ചിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇതേ തുടര്‍ന്ന് തിയേറ്റുകളില്‍ എത്താന്‍ വൈകും. സിനിമയിലെ ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്നും എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ തങ്ങള്‍ റിവ്യു സമിതിയില്‍ അപ്പീല്‍ പോകുമെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. ആഭാസത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അണിയറക്കാര്‍ വ്യക്തമാക്കുന്നത്.

ജനുവരി 5ന് റിലീസ് തീരുമാനിച്ചു തയ്യാറെടുക്കുകയായിരുന്ന ‘ആഭാസം’ എന്ന ഞങ്ങളുടെ കൊച്ചു സിനിമ, സെന്‍സര്‍ കുരുക്കിലകപ്പെട്ട്, റിലീസ് നീട്ടിവെച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളട്ടെ.

ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍, A സര്‍ട്ടിഫിക്കറ്റു തരാമത്രേ. അങ്ങിനൊരു ഔദാര്യം പറ്റാന്‍ മാത്രം തെറ്റൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുന്നത് കൊണ്ടും, ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായത് കൊണ്ടും ഞങ്ങള്‍ review സമിതിക്ക് അപ്പീല്‍ പോവുകയാണ്.

ഇത് വരെ കൂടെ നിന്ന അഭ്യുദയ കാംക്ഷികള്‍ക്കും, സ്‌നേഹമുള്ള മനസ്സുകള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്, തുടര്‍ന്നും കൂടെയുണ്ടാവണമെന്നു അപേക്ഷിക്കുന്നു…

രാഷ്ട്രീയ മോഹമില്ലെന്ന് മഞ്ജു വാര്യര്‍; അങ്ങനെയല്ല മഞ്ജു, നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിക്കഴിഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍