UPDATES

സിനിമാ വാര്‍ത്തകള്‍

ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളില്‍ കൂടുതല്‍ പ്രതിഫലം കൈപറ്റിയത് ഐശ്വര്യയെന്ന് അഭിഷേക് ബച്ചന്‍

” എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ ഒന്‍പത് സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടുസിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം. -അഭിഷേക് ബച്ചന്‍ പറഞ്ഞു.

ബോളിവുഡില്‍ മീടു വെളിപ്പെടുത്തലുകള്‍ കൂടാതെ സജീവമായി നടക്കുന്ന ചര്‍ച്ചയാണ് തുല്യ പ്രതിഫല തര്‍ക്കങ്ങള്‍. സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നല്‍കുന്നതെന്ന വാദമാണ് ബോളിവുഡില്‍ കൊണ്ടുപിടിക്കുന്നത്. ഈ വിഷയത്തില്‍ നിലപാടറിയിച്ചിരിക്കുകയാണ് അഭിഷേക് ബച്ചന്‍. ഒരുമിച്ച അഭിനയിച്ച ഒന്‍പത് ചിത്രങ്ങളില്‍ എട്ടെണ്ണത്തിലും തന്നേക്കാള്‍ പ്രതിഫലം ഐശ്വര്യ റായിയ്ക്കായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിനിമ എന്നാല്‍ ഒരു വ്യവസായമാണെന്നും പ്രശസ്തി അനുസരിച്ചാണ് പ്രതിഫലമെന്നും അഭിഷേക് പറയുന്നു.

ലിംഗസമത്വവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്റെ ഭാര്യയ്ക്കൊപ്പം ഞാന്‍ ഒന്‍പത് സിനിമകളില്‍ അഭിനയിച്ചു. ഇതില്‍ എട്ടുസിനിമകളിലും എന്റെ ഭാര്യയ്ക്കായിരുന്നു കൂടുതല്‍ പ്രതിഫലം. പിക്കു എന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം മേടിച്ചത് ദീപിക പദുക്കോണ്‍ ആയിരുന്നു.’-അഭിഷേക് ബച്ചന്‍ പറഞ്ഞു.

സിനിമ ഒരു ബിസിനസാണ് കഴിവുള്ള അഭിനേതാവാണെങ്കില്‍ അതിനനുസരിച്ചുള്ള വേതനം ലഭിക്കും. നിങ്ങള്‍ പുതിയൊരു നടിയാണെങ്കില്‍ സിനിമയില്‍ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ എങ്ങനെ സാധിക്കും ?’.-അഭിഷേക് ചോദിക്കുന്നു.

ബോളിവുഡിനെ പിടിച്ചു കുലുക്കുന്ന മീ ടു വിവാദത്തിലും താരം പ്രതികരണം അറിയിച്ചു. രാജ്യത്തെ മി ടു വിവാദം റാഗ് ചെയ്യുകയാണ്. ആദ്യം സ്വഭാവഹത്യ അവസാനിപ്പിക്കണം. വ്യക്തിയെ വിധിക്കുന്നതിന് മുമ്പ് ആ വ്യക്തിയെ കേള്‍ക്കാന്‍ തയാറാകണം. മീ ടു വിന്റെ അവസാനം എന്താകുമെന്ന് അറിയില്ലെന്നും അഭിഷേക് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍