UPDATES

സിനിമാ വാര്‍ത്തകള്‍

പഠിച്ച കളരി വെറുതെയായി; മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തില്‍ നിന്ന് ധ്രുവന്‍ പുറത്ത്

‘മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നതാണ് വിഷമം’ ധ്രുവന്‍

മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്ക’ത്തില്‍ ധ്രുവന്‍ പുറത്ത്. തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുകയായിരുന്നുവെന്നാണ് ധ്രുവന്‍, മനോര ന്യൂസ് ഡോട്‌കോമിനോട് പ്രതികരിച്ചത്.

‘നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിച്ചത്. കാരണം അറിയില്ല. അതിനെക്കുറിച്ച് ചോദിച്ചിട്ടില്ല. മാമാങ്കത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി എടുത്ത എഫര്‍ട്ട് വളരെയധികമാണ്. ജിമ്മില്‍ നിന്ന് കളരിയിലേയ്ക്ക് നിര്‍ത്താത്ത ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും വളരെയധികം നന്നായി പിന്തുണച്ചിരുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ പറ്റില്ലല്ലോയെന്നതാണ് വിഷമം. ലഭിച്ച മികച്ച അവസരം കൈവിട്ടു പോകുന്നതിന് പരിഭവങ്ങളോ പരാതികളോ ഇല്ല. ഒരു വര്‍ഷം എടുത്ത എഫര്‍ട്ട് വെറുതയായി എന്ന ദുഖം മാത്രമാണുള്ളത്,’ എന്നാണ് ധ്രുവന്‍ പറഞ്ഞത്.

ക്വീനിന്റെ വിജയശേഷം മാമാങ്കത്തിന് വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. വന്‍ താരനിരയെ അണിനിരത്തി വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിളളയാണ്.

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം

‘Just Want Privacy’;’നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

നാലാം ക്‌ളാസിൽ പഠിപ്പ് നിർത്തി 25 പൈസയ്ക്ക് കൂലിപ്പണിക്ക് പോയ വടപളനിക്കാരൻ: പുലിമുരുകനിലും ഒടിയനിലുമെല്ലാം കാട്ടിയതിനേക്കാൾ വലിയ സ്റ്റണ്ടായിരുന്നു പീറ്റർ ഹെയിൻറെ ജീവിതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍