UPDATES

സിനിമ

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ നടന്‍

വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമായ കൊല്ലം അജിത്ത് അന്തരിച്ചു. ഉദരസംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അജിത്ത് ഇന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ഇന്ന് ജന്മനാട്ടില്‍ എത്തിക്കും.

അഞ്ഞൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അജിത്ത്, മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രണ്ടു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമയിരുന്നു അജിത്ത് 90 കാലഘട്ടങ്ങളില്‍ പുറത്തിറങ്ങിയ ആക്ഷന്‍ സിനിമകളില്‍ ഒഴിവാക്കാനാകാത്ത നടനായിരുന്നു.

സംവിധായക മോഹവുമായാണ് അജിത് സിനിമയിലേക്ക് വരുന്നത്. പത്മരാജന്റെ ശിഷ്യനാകാനായിരുന്നു മോഹം. എന്നാല്‍ സംവിധാനസഹായികളുടെ ബാഹുല്യംമൂലം അജിത്തിനെ തനിക്കൊപ്പം നിര്‍ത്താന്‍ നിര്‍വാഹമില്ലെന്ന അറിയിച്ച പത്മരാജന്‍ തന്നെയാണ് അജിത്തിനെ അഭിനയത്തിന്റെ വഴിയിലേക്ക് പറഞ്ഞയക്കുന്നതും. പത്മരാജന്‍ സംവിധാനം ചെയ്ത പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി തന്നെയാണ് അജിത്ത് തുടക്കം കുറിക്കുന്നത്. പിന്നടങ്ങോട്ട് തിരക്കുള്ള വില്ലനായി അജിത്ത് മാറുകയും ചെയ്തു.

മമ്മൂട്ടിയെക്കുറിച്ച് ഈ സത്യം തുറന്നു പറയാന്‍ മടിക്കുന്നവരാണ് പലരും; നടന്‍ കൊല്ലം അജിത് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍