UPDATES

സിനിമാ വാര്‍ത്തകള്‍

‘അവസാനം കുറ്റവിമുക്തി’: നമ്പി നാരായണന് ആശംസകളുമായി മാധവൻ

ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തെ ആസ്പദമാക്കിയാണ് ആനന്ദ് മഹാദേവൻ – മാധവൻ സിനിമ ഒരുങ്ങുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് അനുകൂലമായ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ മാധവന്‍. അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കമാകട്ടെ എന്ന് മാധവന്‍ ട്വീറ്റ് ചെയ്തു. മാധവന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് സൂര്യയും വിധിയില്‍ സന്തോഷം രേഖപ്പെടുത്തി.

അതെ സമയം നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നമ്പി നാരായണായി വേഷം ഇടുന്നത് മാധവൻ ആണെന്ന് റിപ്പോട്ടുകൾ ഉണ്ട്.

 

നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമാണെന്നും 50 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകണം എന്നുമുളള സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസം ആണ് പുറത്തു വന്നത്. ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട് 1994 ഒക്ടോബര്‍ 30നു നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് 1998-ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തെ ആസ്പദമാക്കിയാണ് ആനന്ദ് മഹാദേവൻ – മാധവൻ സിനിമ ഒരുങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍