UPDATES

സിനിമാ വാര്‍ത്തകള്‍

മലയാളിയുടെ ഭക്തിയും ദൈവവും ആഗ്രഹങ്ങൾ സാധിക്കുവാൻ വേണ്ടിയുള്ള ഏർപ്പാടുകൾ മാത്രം; ശ്രീനിവാസൻ

സാധാരണ ഗതിയിൽ ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ല. ദൈവം സഹായിച്ചാൽ രക്ഷപ്പെടാം എന്ന ചിന്തയിൽ നിന്നാണ് പലരും ഭക്തി മാർഗം സ്വീകരിക്കുന്നത്.

നമുക്ക് ഭക്തിയും ദൈവവും നമ്മുടെ ആവശ്യങ്ങൾ സാധിക്കാൻ വേണ്ടി മാത്രമുള്ള ഏർപ്പാടുകളാണെന്ന് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ‘വലിയ ഭക്തർ പോലും ചില ഘട്ടങ്ങളിൽ മാത്രമേ ദൈവത്തെ വിളിക്കു, റെയിൽവേ സ്റ്റേഷനിൽ കൃത്യസമയത്ത് എത്തുകയാണെങ്കിൽ ദൈവത്തെ വിളിക്കില്ല. വണ്ടി പോവുകയാണെങ്കിൽ ‘ദൈവമേ’ എന്ന് വിളിക്കും.’ ശ്രീനിവാസൻ പറഞ്ഞു.

മാതൃഭൂമി വാരാന്ത്യ പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിവാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘ചിന്താവിഷ്ടയായ ശ്യാമളയിലെ’ പാർട്ട് ടൈം ഭക്തി, സീസണൽ ഭക്തി തുടങ്ങിയ പ്രയോഗങ്ങളും, മലയാളിയുടെ ദൈവബോധത്തെ കുറിച്ചുള്ള നിരീക്ഷണവും തമ്മിലെ ബന്ധം എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീനിവാസൻ.

നമുക്ക് ഭക്തിയും ദൈവവും നമ്മുടെ ആവശ്യങ്ങൾ സാധിക്കാൻ വേണ്ടി മാത്രമുള്ള ഏർപ്പാടുകളാണ്. വലിയ ഭക്തർ പോലും ചില ഘട്ടങ്ങളിൽ മാത്രമേ ദൈവത്തെ വിളിക്കു, റെയിൽവേ സ്റ്റേഷനിൽ കൃത്യസമയത്ത് എത്തുകയാണെങ്കിൽ ദൈവത്തെ വിളിക്കില്ല. വണ്ടി പോവുകയാണെങ്കിൽ ‘ദൈവമേ’ എന്ന് വിളിക്കും. സാധാരണ ഗതിയിൽ ഇങ്ങനെ ജീവിച്ചിട്ട് കാര്യമില്ല. ദൈവം സഹായിച്ചാൽ രക്ഷപ്പെടാം എന്ന ചിന്തയിൽ നിന്നാണ് പലരും ഭക്തി മാർഗം സ്വീകരിക്കുന്നത്.

ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന് യഥാർത്ഥത്തിൽ ജോലി ചെയ്യാൻ താൽപ്പര്യമില്ല. മടിയാണ്. തന്റെ മടി മറച്ചു പിടിക്കാനുള്ള പല ഉപായങ്ങളായിൽ ഒന്നായിട്ടാണ് അയാൾ ഭക്തിയെയും കാണുന്നത്. ഭക്തിയാണെങ്കിൽ വീട്ടുകാർക്കും വലിയ എതിർപ്പുണ്ടാകില്ലെന്ന് അയാൾക്ക് തോന്നി. ഭക്തി മലയാളിക്ക് പല കാര്യങ്ങൾക്കുമുള്ള മറയാകാറുണ്ട്. പിന്നെ ദൈവത്തിന്റെ കാര്യത്തിൽ ‘ജെറാൾഡ് റൂഫ്’ എന്ന തത്വ ചിന്തകൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. “ദൈവമുണ്ടോ എന്നെനിക്കറിയില്ല, ഇല്ലാതിരിക്കുന്നതാണ് ദൈവത്തിന്റെ അന്തസ്സിന് ഏറ്റവും നല്ലത് പ്രത്യേകിച്ച് ഇക്കാലത്ത്”

അതെ സമയം മലയാളിയിൽ നന്മ ഇല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. “ധാരാളമുണ്ട്, അതല്ലേ നമ്മൾ പ്രളയസമയത്ത് കണ്ടത്.”

ശബരിമല: ‘ദൈവത്തിന്റെ സ്വന്തം നാട്’ പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?

ഒരുപാട് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള മണ്ടന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു: മാമുക്കോയ

ശബരിമല; പൗരോഹിത്യത്തിനും മതമൗലികവാദികള്‍ക്കും മാത്രമല്ല, പുരോഗമനസമൂഹത്തിനും സ്ത്രീപ്രവേശനം ഒരു വിഷയമാണ്‌

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍