UPDATES

സിനിമാ വാര്‍ത്തകള്‍

ഒന്നുമില്ലാത്ത ഒരാളെ വളര്‍ത്തിക്കൊണ്ടുവന്ന് അയാള്‍ ഒരു സ്ഥാനത്തെത്തുമ്പോള്‍ ചവിട്ടിയിടുന്ന പ്രവണത പണ്ടേയുള്ളത്: ടോവിനോ തോമസ്

മനുഷ്യത്വമുള്ളതിനാലാണ് താന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. അന്ന് ഒപ്പമിറങ്ങിയവര്‍ക്കെല്ലാം സിനിമാ റിലീസുണ്ടായിരുന്നോയെന്നും ടോവിനോ ചോദിക്കുന്നു.

ചുരുങ്ങിയ കാലംകൊണ്ടു തന്നെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് ടോവിനോ തോമസ്. നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് താരം. തനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്കെതിരെ കൃത്യമായ മറുപടിയും ടൊവിനോ നല്‍കാറുണ്ട്. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി ഇറങ്ങിയ താരത്തിന് ഇതേ തുടർന്ന് ചില വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സിനിമാ റിലീസ് ലക്ഷ്യമാക്കിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയതെന്നായിരുന്നു പ്രധാന വിമര്‍ശനം.

മനുഷ്യത്വമുള്ളതിനാലാണ് താന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയത്. അന്ന് ഒപ്പമിറങ്ങിയവര്‍ക്കെല്ലാം സിനിമാ റിലീസുണ്ടായിരുന്നോയെന്നും ടോവിനോ ചോദിക്കുന്നു. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വേ’യിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. അമേരിക്കയിലോ യുകെയിലോ ഒന്നുമല്ല താനിറങ്ങിയത്. ഇരിങ്ങാലക്കുടയിലാണ്, താനും കുടുംബവും അവിടെ പെട്ടുപോയിരുന്നു. വീട്ടിന് തൊട്ടടുത്ത സ്ഥലങ്ങളില്‍ വരെ വെള്ളം കയറിയിരുന്നു.

സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോള്‍ ഭയം തോന്നിയിരുന്നു. എന്തെങ്കിലും ചെയ്യണമെന്നും തോന്നി. ക്യാംപുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിന് വേണ്ടിയാണ് പോയത്. എന്നാല്‍ അവിടയെത്തിയപ്പോഴാണ് അറിഞ്ഞത് പലരും കുരുങ്ങിക്കിടക്കുകയാണെന്ന്. മഴ മാറുന്നുമില്ല, ഒന്നും ചെയ്തില്ലെങ്കില്‍ സ്ഥിതി മോശമാവുമെന്നും മനസ്സിലായിരുന്നു. ഒന്നുമില്ലാത്ത ഒരാളെ വളര്‍ത്തിക്കൊണ്ടുവന്ന് അയാള്‍ ഒരു സ്ഥാനത്തെത്തുമ്പോള്‍ ചവിട്ടിയിടുന്ന പ്രവണത പണ്ടെയുള്ളതാണെന്നും താരം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍