UPDATES

സിനിമ

ടൊവിനോ തോമസ്/അഭിമുഖം; മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എന്റെ കലഹങ്ങളത്രയും

സിനിമാ നടനായില്ലെങ്കില്‍ പോലും എനിക്ക് വേണ്ട ഒന്നാണ് സഹജീവികളുടെ കാര്യത്തില്‍ ആവശ്യത്തിന് അവരുടെ ഗുണത്തിന് ഇടപെടുക എന്നത്

Avatar

വീണ

മലയാളികള്‍ കാത്തിരിക്കുന്ന കമല്‍ ചിത്രം ആമി പ്രേക്ഷകരിലേക്കെത്തുമ്പോള്‍ കാണികളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഒരു പോലെ ആകാംഷയിലാണ്. മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തുമ്പോള്‍ ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് ടൊവീനോ തോമസ്. മായാനദിയെന്ന ഹിറ്റിനു പിന്നാലെയെത്തുന്ന ടൊവിനോ ചിത്രമെന്ന നിലയിലും ആമിയെ കാണാം. ആമിയിലെ കഥാപാത്രത്തെക്കുറിച്ചും തന്റെ സിനിമസങ്കല്‍പ്പങ്ങളെക്കുറിച്ചും ഒപ്പം സാമൂഹ്യ ഇടപെടലുകളെക്കുറിച്ചും ടൊവിനോ തോമസ്  അഴിമുഖവുമായി സംസാരിക്കുന്നു.

എന്താണ് ആമിയിലെ കഥാപാത്രം ?

ആ കഥാപാത്രത്തെ കുറിച്ച് അധികം പറയാന്‍ എനിക്ക് അനുവാദമില്ല. ഒരു അതിഥി വേഷമാണ്. ആറു ദിവസം മാത്രമായിരുന്നു ഷൂട്ട് ഉണ്ടായിരുന്നത്. പക്ഷെ ചിത്രത്തിലുടനീളമുള്ള ഒരു കഥാപാത്രമാണ്. എല്ലാ പ്രധാന സീനിലും വന്നു പോകുന്ന ഒരു കഥാപാത്രം.

"</p

മലയാളികള്‍ ഏറെ ആഴത്തില്‍ അറിഞ്ഞ ഒരു കഥാകാരിയുടെ ചിത്രമാണ് ആമി. ഇതുപോലെ ഒരു ചിത്രം ചെയ്യുമ്പോഴുണ്ടായ അനുഭവം?

കമല്‍ സാറിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ പറ്റിയതില്‍ വളരെ സന്തോഷം. ഇത്രയും സീനിയറായ ഒരാളുടെ കൂടെ ഞാന്‍ ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. കമല്‍ സാറിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ അറിയാം, വളരെ ഇമോഷണല്‍ ആയിട്ടുള്ള ചിത്രങ്ങള്‍ എടുക്കുന്ന ആളാണ്. മറ്റ് പലരും എടുക്കാന്‍ മടി കാണിക്കുന്ന ചിത്രങ്ങള്‍ പോലും എടുക്കുന്ന ആളാണ്. ബന്ധങ്ങളെ കുറിച്ച് വളരെ ആഴത്തില്‍ സിനിമ എടുക്കുന്ന സംവിധായകന്‍. അതിന്റെ ബഹുമാനം എപ്പോഴും സാറിനോട് ഉണ്ട്. പിന്നെ കമല്‍ സാറിന്റെ ചിത്രം ശരിക്കുമൊരു പുതിയ അനുഭവം ആയിരുന്നു. കാരണം ആവശ്യമില്ലാത്തതൊന്നും അവിടെ ഷൂട്ട് ചെയ്യുന്നില്ല. വളരെ ക്രിസ്പായിട്ടാണ് ഓരോ സീനും ചെയ്യുന്നത്. ഇപ്പോള്‍ ഡിജിറ്റല്‍ ആണ്. അതുകൊണ്ട് ആവശ്യത്തിലധികം ഷൂട്ട് ചെയ്യാം. നമ്മുക്ക് വേണ്ടത് മാത്രം എടുക്കാം. പക്ഷെ ഇപ്പോള്‍ ചെയ്യുന്ന രീതി മോശമാണ് എന്നല്ല. പുതിയ രീതി സ്മാര്‍ട്ടാണ് എന്ന് പറയാം. പക്ഷെ കമല്‍ സാറിനെ പോലുള്ളവര്‍ പിന്തുടരുന്ന ആ പഴയ രീതി അല്ലെങ്കില്‍ അതിന്റെ ഒരു മേന്മ എന്നു പറയുന്നത് ഇവരുടെയൊക്കെ മനസിലുണ്ട്. അതിനനുസരിച്ച് കൃത്യതയോടെയും വ്യക്തതയോടെയും ചെയ്യുന്നതിന്റെ ഒരു ഗുണം വേറെ തന്നെയാണ്.

മഞ്ജു വാര്യര്‍/അഭിമുഖം; ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല, ‘എന്റെ കഥ’യെഴുതിയ മാധവിക്കുട്ടിയാണ് ആമി

മായാനദി പോലെയുള്ളരു വലിയ ഹിറ്റിന് ശേഷം വരുന്ന സിനിമയാണ് ആമി… അതിഥി താരമാണെങ്കില്‍ കൂടി അത് ഉത്തരവാദിത്വം കൂട്ടുന്നില്ലേ?

എന്റെ ഏത് സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും എനിക്ക് അതില്‍ ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം മനസില്‍ വെച്ചാണ് തുടക്കം മുതല്‍ സിനിമ ചെയ്യുന്നത്. പക്ഷെ മായാനദി എന്റെ ജീവിതത്തില്‍ ഒരു നിര്‍ണായക ചിത്രമായി മാറി. എന്നെ ഭയങ്കരമായിട്ട് ആളുകള്‍ ഇഷ്ടപ്പെടുകയും പ്രശംസിക്കുകയും ചെയ്ത ചിത്രമാണ്. അതുകൊണ്ട് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. കൂടുതല്‍ ഹാര്‍ഡ് വര്‍ക്കും ഡെഡിക്കേറ്റഡ് ആയും ചെയ്യേണ്ടതുണ്ട്. അതിനുളള ഒരു ശ്രമത്തിലാണ് ഇപ്പോള്‍. അതുകൊണ്ടാണ് മായാനദി കഴിഞ്ഞ് ഒരു ബ്രേക്ക് എടുത്തത്.

വളരെ തിരക്കുള്ള നടനായിരിക്കുമ്പോള്‍ തന്നെ സെക്രട്ടറിയേറ്റിന് മുന്നിലെ ശ്രീജിത്തിന്റെ സമരവേദിയില്‍ ഉള്‍പ്പെടെ കണ്ടു… എന്തുകൊണ്ടാണ് ഇത്തരം ഇടപെടലുകള്‍?

അതും ഒരു ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അതിപ്പോള്‍ സിനിമാ നടനായില്ലെങ്കില്‍ പോലും എനിക്ക് വേണ്ട ഒന്നാണ് സഹജീവികളുടെ കാര്യത്തില്‍ ആവശ്യത്തിന് അവരുടെ ഗുണത്തിന് ഇടപെടുക എന്നത്. ഞാന്‍ ആരെയും എതിര്‍ക്കുകയല്ല. എന്റെ ചിന്തയും കാഴ്ചപ്പാടും പൊളിറ്റിക്‌സും ഒരിക്കലും ബയാസ്ഡും അല്ല. പക്ഷെ ചുറ്റുമുള്ളവരെ സ്‌നേഹിക്കാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ചില കാര്യങ്ങള്‍ ചെയ്യണമെന്ന് തോന്നും. പിന്നീട് അത് ചെയ്തില്ലല്ലോ എന്നാലോചിച്ച് വിഷമിച്ചിട്ട് കാര്യമില്ലലോ? അപ്പോള്‍ അതുകൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടായിട്ടുണ്ടെങ്കില്‍ സന്തോഷമേയുള്ളു. ഇനി ഗുണമുണ്ടായിട്ടില്ലെങ്കില്‍ ഞാന്‍ അതിന് ശ്രമിക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ. ഈ ആറ്റിറ്റ്യൂടാണ് എല്ലാത്തിനോടും. പരസ്പരം ബഹുമാനമുണ്ടെങ്കില്‍ സമൂഹത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാവുകയില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ശക്തമായ കാഴ്ചപ്പാടും നിലപാടുമുണ്ട്. പക്ഷെ അതിനേക്കാളൊക്കെ മുകളിലാണ് മറ്റുള്ളവരോടുള്ള സ്‌നേഹം. ആ സ്‌നേഹത്തിനും ബഹുമാനത്തിനും വേണ്ടിയാണ് പലപ്പോഴും എന്റെ കലഹങ്ങള്‍ അത്രയും.

"</p

പക്ഷെ പലരുടേയും ഇടപെടലുകള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ഒതുങ്ങി പോകുന്നതല്ലേ?

അല്ല. അതിനെ നമ്മള്‍ അങ്ങനെ ചെറിയ ഒരു കാര്യമായി കാണേണ്ടതില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ. പക്ഷെ എന്റെ രീതി അതല്ല എന്ന് മാത്രം. ചിലപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ അത്തരം പോസ്റ്റിന് വലിയ ഗുണം ഉണ്ടാകാറുണ്ട്. കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുത്താനും കഴിയുന്നുണ്ട്. അതുകൊണ്ട് അതെങ്കിലും ചെയ്യാന്‍ മനസ് കാണിക്കുന്നവരെ നമ്മള്‍ അഭിനന്ദിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

ആമി വിവാദം; കമലിന് പറയാനുള്ളത്

ടൊവിനോ ചിത്രങ്ങള്‍ക്ക് പലപ്പോഴും, ഇപ്പോള്‍ കാണുന്ന മറ്റ് പല ചിത്രങ്ങള്‍ക്കുമുള്ള അത്ര പ്രമോഷന്‍ കാണാറില്ല. മൗത്ത് പബ്ലിസിറ്റി ആണ് കൂടുതലും?

അത് ഓരോ ചിത്രത്തിന്റെയും ടീം തീരുമാനിക്കുന്നതാണ്. മെക്‌സിക്കന്‍ അപാരത, ആ ചിത്രത്തിന്റെ പ്രമോഷന് കൂടെ നില്‍ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് റോഡില്‍ ഇറങ്ങി നടന്ന് വരെ നമ്മള്‍ പ്രമോഷന്‍ ചെയ്തിട്ടുണ്ട്. പക്ഷെ മായാനദി ചെയ്യുമ്പോള്‍ ആഷിക്കേട്ടന്‍ പറഞ്ഞു, നമ്മുക്ക് അധികം പ്രമോഷന്‍ വേണ്ട. പ്രോഡക്ട് ജനങ്ങളിലേക്ക് എത്തിയാല്‍ മതി. കൂടുതലായിട്ട് നമ്മള്‍ ഇതിനെ കുറിച്ച് പറയണ്ടാന്ന് പറഞ്ഞു. തീര്‍ച്ചയായും ഓരോ ചിത്രങ്ങളും ജനങ്ങള്‍ കാണുമ്പോഴാണ് നമുക്ക് ആത്മസംതൃപ്തി കിട്ടുന്നത്. അതുകൊണ്ട് സിനിമകള്‍ പ്രമോട്ട് ചെയ്യണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ അത് ആ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന രീതിയില്‍ മാത്രമേ എനിക്ക് ചെയ്യാനാകൂ.

"</p

മലയാള സിനിമയില്‍ ആഗ്രഹിക്കുന്ന ഒരു സ്ഥാനം?

നല്ല നടനാവുക എന്നത് തന്നെയാണ്. മുമ്പ് പലരും ശ്രമിച്ചിട്ടുള്ളതും നേടിയെടുത്തപ്പോള്‍ സന്തോഷിച്ചിട്ടുള്ളതും അങ്ങനെ ഒരു പേര് കിട്ടിയപ്പോഴാണ്, അങ്ങനെ ഒരു സ്ഥാനം ലഭിച്ചപ്പോഴാണ്. അതില്‍ കൂടുതല്‍ എനിക്ക് വലിയ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമില്ല. പലരും ചെയ്യുന്ന മറ്റ് മേഖലയിലേക്കൊന്നും എനിക്ക് പോകാന്‍ സാധിക്കില്ല. അതൊന്നും ചെയ്യാനും ആകില്ല. അതുകൊണ്ട് നല്ല നടനാവുക അതിന് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യുക എന്നുള്ളതാണ്.

അന്യ ഭാഷാ ചിത്രങ്ങള്‍?

മലയാളത്തില്‍ തന്നെ നില്‍ക്കാനാണ് ഇഷ്ടം. പക്ഷെ സിനിമ ഒരു വിഷ്വല്‍ ആര്‍ട്ടാണ്. അതുകൊണ്ട് അന്യഭാഷാ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ നമുക്ക് ചെയ്ത് ഫലിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ. എല്ലാ ഭാഷയിലും നല്ല ഓഫര്‍ വന്നാല്‍ ഇടയ്‌ക്കൊക്കെ ചെയ്യുക ആ അനുഭവ സമ്പത്തും കൂടി മുതല്‍ക്കൂട്ടാക്കി മലയാള സിനിമയില്‍ കാലുറപ്പിച്ച് നില്‍ക്കുക. ഇതാണ് ആഗ്രഹിക്കുന്നത്. പുതിയൊരു തമിഴ് ചിത്രം മാര്‍ച്ച് 1-ന് റിലീസാകും. മാരി ടു ആണ് പിന്നീട് വരാനുള്ളത്. വേറെ ഒരു ചിത്രം കൂടിയുണ്ട്. അത് അനൗണ്‍സ് ചെയ്തിട്ടില്ല. അത് സസ്‌പെന്‍സാണ്. അതുകൊണ്ട് അതിനെ കുറിച്ച് കൂടുതല്‍ പറയാനാകില്ല.

ആമി വരുന്നു; വര്‍ഗീയ ഫാസിസ്റ്റ് കാലത്ത് അനിവാര്യമായ ഒരു സിനിമ: കമല്‍/അഭിമുഖം

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍